Select Your Language

Notifications

webdunia
webdunia
webdunia
webdunia

രോഹിത് എന്ന ബ്രാൻഡ് നെയിം ഒന്ന് മാത്രം, അല്ലെങ്കിൽ എന്നെ മുംബൈ ടീമിൽ നിന്നും പുറത്തായേനെ: തുറന്നടിച്ച് മൈക്കൽ വോൺ

Michael Vaughan

അഭിറാം മനോഹർ

, ചൊവ്വ, 1 ഏപ്രില്‍ 2025 (11:07 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം ഫോമില്‍ തുടരുന്ന സൂപ്പര്‍ താരം രോഹിത് ശര്‍മക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. 2025 സീസണില്‍ കളിച്ച 3 മത്സരങ്ങളിലും ടീമിന് കാര്യമായ സംഭാവന നല്‍കാതെയാണ് രോഹിത് മടങ്ങിയത്. രോഹിത് ശര്‍മ എന്ന പേര് കൊണ്ട് മാത്രമാണ് താരം മുംബൈ ടീമില്‍ തുടരുന്നതെന്നും കമന്റേറ്ററായ മൈക്കല്‍ വോണ്‍ പരിഹസിച്ചു. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 12 പന്തില്‍ 13 റണ്‍സെടുത്ത് താരം പുറത്തായിരുന്നു.
 
ഈ സീസണില്‍ ഇതുവരെ കളിച്ച മത്സരങ്ങളില്‍ നിന്ന് 0,8,13 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്‌കോറുകള്‍. അതായത് കഴിഞ്ഞ 3 ഇന്നിങ്ങ്‌സുകളില്‍ നിന്നും 21 റണ്‍സ് മാത്രം. കഴിഞ്ഞ അഞ്ച് ഐപിഎല്‍ സീസണുകളിലെ കാര്യം പരിഗണിക്കുമ്പോള്‍ ഒരിക്കല്‍ മാത്രമാണ് രോഹിത് സീസണില്‍ 400ന് മുകളില്‍ റണ്‍സ് കണ്ടെത്തിയിട്ടുള്ളത്.
 
 രോഹിത് ശര്‍മ എന്ന പേരിന്റെ വലിപ്പം കാരണമാണ് താരം മുംബൈ ടീമില്‍ തുടരുന്നത്. രോഹിത് തന്റെ പേരിനും പെരുമയ്ക്കും ഒത്ത പ്രകടനം പുറത്തെടുത്തെ പറ്റു. അദ്ദേഹത്തെ പോലൊരു താരത്തില്‍ നിന്നും ഇങ്ങനെയുള്ള പ്രകടനങ്ങളല്ല ടീം പ്രതീക്ഷിക്കുന്നത്. മൈക്കല്‍ വോണ്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്യാപ്റ്റൻ സഞ്ജു ലോഡിങ്?, എൻസിഎ അനുമതിക്കായി ബെംഗളുരുവിലെത്തി രാജസ്ഥാൻ താരം