Webdunia - Bharat's app for daily news and videos

Install App

Jasprit Bumrah: മലിംഗയല്ല, മുംബൈയുടെ ബൗളിംഗ് ലെജൻഡ് ഇനി ബുമ്ര, റെക്കോർഡ് നേട്ടം തകർത്തത് തീപ്പാറുന്ന പ്രകടനവുമായി

അഭിറാം മനോഹർ
തിങ്കള്‍, 28 ഏപ്രില്‍ 2025 (13:29 IST)
Jasprit Bumrah Record
ലഖ്‌നൗവിനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഐപിഎല്ലില്‍ നിര്‍ണായക റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുമ്ര. ലഖ്‌നൗവിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തില്‍ 22 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ ബുമ്ര വീഴ്ത്തിയിരുന്നു. മത്സരത്തില്‍ ബാറ്റര്‍മാര്‍ക്കൊപ്പം ബൗളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ സീസണില്‍ തുടര്‍ച്ചയായ അഞ്ചാം വിജയവും സ്വന്തമാക്കി മുംബൈ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി.
 
 മത്സരത്തില്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയതോടെ ഐപിഎല്ലില്‍ മുംബൈയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളര്‍ എന്ന ലസിത് മലിംഗയുടെ റെക്കോര്‍ഡ് നേട്ടം ബുമ്ര മറികടന്നു. 170 വിക്കറ്റുകളാണ് മുംബൈ ജേഴ്‌സിയില്‍ മലിംഗ നേടിയിരുന്നത്. മത്സരത്തില്‍ റിയാന്‍ റിക്കിള്‍ട്ടണിന്റെയും (58) സൂര്യകുമാര്‍ യാദവിന്റെയും (54) പ്രകടനങ്ങളുടെ മികവില്‍ 215 റണ്‍സാണ് മുംബൈ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗവിന്റെ പോരാട്ടം 161 റണ്‍സില്‍ അവസാനിച്ചിരുന്നു. മുംബൈയ്ക്ക് വേണ്ടി ജസ്പ്രീത് ബുമ്ര നാലും ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും വിക്കറ്റുകള്‍ നേടി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെയ്സൽവുഡോ സ്റ്റാർക്കോ അല്ല, നേരിടാൻ ബുദ്ധിമുട്ടിയത് ഈ നാല് പേർക്കെതിരെ: പുജാര

അന്ന് പാകിസ്ഥാനെതിരെ കളിക്കരുതെന്ന് പറഞ്ഞയാളാണ്, ഗംഭീർ കാപട്യക്കാരൻ, തുറന്നടിച്ച് മനോജ് തിവാരി

ആഞ്ചലോട്ടിയുടെ പ്ലാനിൽ നെയ്മറില്ല?, ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ടീമിൽ ഇടമില്ല

Michael Clarke: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം മൈക്കിൾ ക്ലാർക്കിന് സ്കിൻ കാൻസർ സ്ഥിരീകരിച്ചു

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

അടുത്ത ലേഖനം
Show comments