Jasprit Bumrah: മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തി ജസ്പ്രിത് ബുമ്ര. മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങിയ ബുമ്ര തിരിച്ചുവരവില്‍ നിരാശപ്പെടുത്തിയില്ല. മുംബൈയുടെ മറ്റു ബൗളര്‍മാരെല്ലാം കണക്കിനു അടിവാങ്ങിയപ്പോള്‍ ബുമ്ര മാത്രം വ്യത്യസ്തനായി.
നാല് ഓവറില്‍ ബുമ്ര വിട്ടുകൊടുത്തത് 29 റണ്‍സ് മാത്രം. 7.20 ആണ് ഇക്കോണമി. മറ്റെല്ലാ മുംബൈ ബൗളര്‍മാരുടെയും ഇക്കോണമി രണ്ടക്കം കണ്ടു. ട്രെന്റ് ബോള്‍ട്ട് നാല് ഓവറില്‍ 14.20 ഇക്കോണമിയില്‍ 57 റണ്‍സും ദീപക് ചഹര്‍ രണ്ട് ഓവറില്‍ 14.50 ഇക്കോണമിയില്‍ 29 റണ്‍സും വഴങ്ങി.
തന്റെ ആദ്യ ഓവറില്‍ 10 റണ്‍സ് വഴങ്ങിയ ബുമ്ര രണ്ടാം ഓവറില്‍ വിട്ടുകൊടുത്തത് വെറും അഞ്ച് റണ്‍സ്. മൂന്നാം ഓവറില്‍ ആറ് റണ്‍സും നാലാം ഓവറില്‍ എട്ട് റണ്‍സും. വിരാട് കോലിയും ജിതേഷ് ശര്‍മയും മാത്രമാണ് ബുമ്രയുടെ ഓവറില്‍ ഓരോ സിക്‌സര്‍ പറത്തിയത്. വെടിക്കെട്ട് ബാറ്റിങ് നടത്തിയ ആര്‍സിബിക്ക് ബുമ്രയെ മാത്രം ശിക്ഷിക്കാന്‍ സാധിച്ചില്ല.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലാണ് ബുമ്രയ്ക്കു പരുക്ക് പറ്റിയത്. പുരക്കിനെ തുടര്‍ന്ന് താരത്തിനു ചാംപ്യന്‍സ് ട്രോഫി നഷ്ടമായിരുന്നു.