Jos Butler: നിങ്ങളുടെ സ്നേഹത്തിന് നന്ദി, എന്നെന്നും ഓർക്കാനുള്ള ഓർമകൾ സമ്മാനിച്ചതിനും, പുറത്താക്കിയതിൽ ആദ്യ പ്രതികരണവുമായി ബട്ട്‌ലർ

അഭിറാം മനോഹർ
തിങ്കള്‍, 4 നവം‌ബര്‍ 2024 (13:16 IST)
Jos butler and family
ഐപിഎല്‍ മെഗാ താരലേലത്തിന് മുന്‍പായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവന്നപ്പോള്‍ സൂപ്പര്‍ താരമായ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ട്ലറിനെ രാജസ്ഥാന്‍ റോയല്‍സ് പുറത്താക്കിയ തീരുമാനം ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ഇന്ന് നിലവിലുള്ള ലിമിറ്റഡ് ഓവര്‍ ബാറ്റര്‍മാരില്‍ പ്രധാനിയായ ബട്ട്ലറെ കൈവിട്ടത് മണ്ടത്തരമാണെന്നാണ് രാജസ്ഥന്റെ ആരാധകര്‍ പോലും വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ഈ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ ആദ്യ പ്രതികരണം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് സൂപ്പര്‍ താരം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jos Buttler (@josbuttler)

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പില്‍ രാജസ്ഥാന്‍ റോയല്‍സിനും ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും ബട്ട്ലര്‍ നന്ദി പറയുകയും കഴിഞ്ഞ 7 സീസണുകളിലായി ടീമിനൊപ്പമുള്ള തന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുകയും ചെയ്തു. എന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മകളെല്ലാം പിങ്ക് ഷര്‍ട്ടിലാണ്. എന്നെയും എന്റെ കുടുംബത്തെയും സ്വീകരിച്ചതിന് നന്ദി ബട്ട്ലര്‍ കുറിച്ചു. അതേസമയം ബട്ട്ലറുടെ പോസ്റ്റിന് രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ മറുപടി നല്‍കി. റോയല്‍ കുടുംബത്തില്‍ എക്കാലവും നിങ്ങളുണ്ടാകുമെന്നും രാജസ്ഥാന്‍ ജേഴ്‌സിയില്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ നടത്തിയ താരങ്ങളില്‍ ഒരാള്‍ നിങ്ങളാണെന്നും റോയല്‍സ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs England, 1st Test: ആഷസ് ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 172 നു ഓള്‍ഔട്ട്; സ്റ്റാര്‍ക്ക് കൊടുങ്കാറ്റായി

ബാറ്റര്‍മാരെ ചാരമാക്കുന്ന തീയുണ്ടകള്‍; ആഷസില്‍ അപൂര്‍വനേട്ടം കൈവരിച്ച് സ്റ്റാര്‍ക്ക്

Ashes Series: തുടക്കം പാളി, ആഷസിൽ സ്റ്റാർക്കിന് മുന്നിൽ മുട്ടിടിച്ച് ഇംഗ്ലണ്ട്, റൂട്ട് പൂജ്യത്തിന് പുറത്ത്, ലഞ്ചിന് മുൻപായി 4 വിക്കറ്റ് നഷ്ടം

Australia vs England, 1st Test: ടെസ്റ്റ് ക്രിക്കറ്റിലെ 'എല്‍ ക്ലാസിക്കോ'യ്ക്കു തുടക്കം; ഓസ്‌ട്രേലിയയ്ക്കു മുന്നില്‍ ഇംഗ്ലണ്ട് പതറുന്നു

India vs South Africa 2nd Test: ഗില്‍ മാത്രമല്ല അക്‌സറും കളിക്കില്ല; രണ്ടാം ടെസ്റ്റില്‍ മാറ്റങ്ങള്‍ക്കു സാധ്യത

അടുത്ത ലേഖനം
Show comments