Publish Date: Thu, 20 Apr 2023 (14:21 IST)
Updated Date: Thu, 20 Apr 2023 (13:23 IST)
ഐപിഎൽ പതിനാറാം സീസണിന് മുൻപായി രാജസ്ഥാൻ റോയൽസിനേറ്റ ഏറ്റവും വലിയ തിരിച്ചടി പേസർ പ്രസിദ്ധ് കൃഷ്ണയ്ക്ക് ഏറ്റ പരിക്കായിരുന്നു. കഴിഞ്ഞ വർഷം രാജസ്ഥാനെ ഫൈനലിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച താരത്തിൻ്റെ പരിക്ക് രാജസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു. പ്രസിദ്ധിന് പകരം താരമായി സന്ദീപ് ശർമ ടീമിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു.
താരത്തിൻ്റെ തിരിച്ചുവരവ് സൂചിപ്പിച്ചുകൊണ്ട് രാജസ്ഥാൻ റോയൽസ് താരത്തിൻ്റെ 23ആം നമ്പർ ജേഴ്സിയുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇതാണ് താരം തിരിച്ചെത്തുന്നുവെന്ന അഭ്യൂഹങ്ങൾക്ക് കാരണമാക്കിയത്. എന്നാൽ ഹോം ഗ്രൗണ്ടിൽ രാജസ്ഥാനെ പിന്തുണയ്ക്കാനായി താരം എത്തുന്നു എന്ന് മാത്രമെയുള്ളുവെന്ന് പിന്നീട് രാജസ്ഥാൻ വിശദീകരിച്ചു. അതേസമയം പരിക്കിലുള്ള താരം ഈ സീസണിൽ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.