Select Your Language

Notifications

webdunia
webdunia
webdunia
webdunia

KL Rahul: കെ.എല്‍.രാഹുല്‍ ആര്‍സിബിയിലേക്ക്, നായക സ്ഥാനം നല്‍കും !

അടുത്ത സീസണില്‍ ഫാഫ് ഡു പ്ലെസിസ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം ഉണ്ടാകില്ല

KL Rahul

രേണുക വേണു

, ശനി, 18 മെയ് 2024 (13:18 IST)
KL Rahul

KL Rahul: കെ.എല്‍.രാഹുലിനെ സ്വന്തമാക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. അടുത്ത സീസണില്‍ രാഹുലിനെ നായകനാക്കാനാണ് ആലോചന. നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനായ രാഹുല്‍ ബെംഗളൂരു സ്വദേശിയാണ്. മാത്രമല്ല നേരത്തെ ആര്‍സിബിക്ക് വേണ്ടി രാഹുല്‍ കളിച്ചിട്ടുമുണ്ട്. 
 
അടുത്ത സീസണില്‍ ഫാഫ് ഡു പ്ലെസിസ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം ഉണ്ടാകില്ല. നിലവില്‍ ഡു പ്ലെസിസാണ് ആര്‍സിബിയെ നയിക്കുന്നത്. ഡു പ്ലെസിസ് ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതോടെ ക്യാപ്റ്റന്‍, ഓപ്പണര്‍ എന്നീ സ്ലോട്ടുകള്‍ ഒഴിവു വരും. ഈ സാഹചര്യത്തിലാണ് രാഹുലിനെ നായകനായും ഓപ്പണറായും ആര്‍സിബി പരിഗണിക്കുന്നത്. മാത്രമല്ല ആര്‍സിബിയുടെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേശ് കാര്‍ത്തിക്കും ഈ സീസണോടെ വിരമിക്കാനാണ് സാധ്യത. രാഹുല്‍ വിക്കറ്റ് കീപ്പറാണെന്നത് കൂടി കണക്കിലെടുത്താണ് ആര്‍സിബി ഇങ്ങനെയൊരു നീക്കത്തിനു ശ്രമിക്കുന്നത്. 
 
അടുത്ത സീസണില്‍ മെഗാ താരലേലത്തിനു സാധ്യതയുണ്ട്. മൂന്നിലേറെ താരങ്ങളെ നിലനിര്‍ത്തുന്ന തരത്തിലുള്ള താരലേലമാണ് ബിസിസിഐ ആലോചിക്കുന്നത്. ലഖ്‌നൗ രാഹുലിനെ നിലനിര്‍ത്താന്‍ താല്‍പര്യപ്പെടുന്നില്ല. നിക്കോളാസ് പൂറാനെ നായകനാക്കി രാഹുലിനെ റിലീസ് ചെയ്യാനാണ് ലഖ്‌നൗ ആലോചിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mumbai Indians: 14 കളി, പത്തിലും തോല്‍വി ! മുംബൈ ഇന്ത്യന്‍സിന് ഇത് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണ്‍