Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെഗാ താരലേലം വരുന്നു, എന്ത് വില കൊടുത്തും പാട്ടീദാറിനെ ആർസിബി നിലനിർത്തണമെന്ന് സ്കോട്ട് സ്റ്റൈറിസ്

Rajat patidar, RCB

അഭിറാം മനോഹർ

, വെള്ളി, 17 മെയ് 2024 (19:43 IST)
Rajat patidar, RCB
ഐപിഎല്‍ 2025 സീസണില്‍ ആര്‍സിബി രജത് പാട്ടീദാറിനെ എന്ത് വിലകൊടുത്തും ടീമില്‍ നിലനിര്‍ത്തണമെന്ന് ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ്. സീസണിന്റെ തുടക്കത്തില്‍ റണ്‍സ് നേടാന്‍ ബുദ്ധിമുട്ടിയെങ്കിലും ആര്‍സിബിയുടെ തിരിച്ചുവരവില്‍ രജത് പാട്ടീദാറിന്റെ ക്വിക്ക് കാമിയോ ഇന്നിങ്ങ്‌സുകള്‍ നിര്‍ണായകമായിരുന്നു. ഉജ്ജ്വലമായ ഫോമിലാണ് നിലവില്‍ ആര്‍സിബിക്കായി താരം കളിക്കുന്നത്.
 
 രജത് പാട്ടീദാറിന്റെ കഴിവ് ഞങ്ങള്‍ക്കറിയാമായിരുന്നു. ഞാനാണ് ആര്‍സിബിയുടെ ചുമതല വഹിക്കുന്നതെങ്കില്‍ ടീമില്‍ നിലനിര്‍ത്തുന്ന നാല് പേരില്‍ ഒരാള്‍ രജത് പാട്ടീദാര്‍ ആയിരിക്കും. എല്ലാ വലിയ പേരുകളെയും കുറിച്ച് ചിന്തിക്കുക. പക്ഷേ ഞാന്‍ നിലനിര്‍ത്തുന്ന ഒരാള്‍ പാട്ടീദാറിനെയാകും. ഓക്ഷനില്‍ പോയി പാട്ടീദാറിനെ തിരിച്ചുപിടിക്കുക എന്നത് എളുപ്പമാകില്ല. അദ്ദേഹം എല്ലാ വര്‍ഷവും കൂടുതല്‍ മെച്ചപ്പെടുമെന്ന് തന്നെ ഞാന്‍ കരുതുന്നു. സ്‌റ്റൈറിസ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നന്ദിനി പഴയ ലോക്കൽ ബ്രാൻഡല്ല, ലോകകപ്പിൽ 2 ടീമുകളുടെ സ്പോൺസർ, അൽ നന്ദിനി