Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുല്‍ ലോവര്‍ ഓര്‍ഡറില്‍ കളിക്കും, ദേവ്ദത്തിനെ ലഖ്‌നൗ കൊണ്ടുവന്നത് ഓപ്പണറാക്കാന്‍, എന്നാല്‍ രോഹിത്തിന്റെ വാക്കുകള്‍ എല്ലാം മാറ്റി

KL Rahul,IPL 24

അഭിറാം മനോഹർ

, തിങ്കള്‍, 6 മെയ് 2024 (13:39 IST)
KL Rahul,IPL 24
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള നിര്‍ണായക മത്സരത്തില്‍ 98 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ്. മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത സുനില്‍ നരെയ്‌ന്റെ 81 റണ്‍സ് പ്രകടനത്തിന്റെ മികവില്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ പക്ഷേ 16.1 ഓവറില്‍ 137 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ 16 പോയന്റുമായി കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. ലഖ്‌നൗവിനെതിരായ പ്രകടനത്തോടെ മികച്ച റണ്‍റേറ്റും കൊല്‍ക്കത്തയ്ക്ക് നേടാനായി.
 
മത്സരത്തില്‍ 236 എന്ന വിജയലക്ഷ്യം പിന്തുടരുമ്പോഴും തന്റെ മെല്ലെപ്പോക്ക് സമീപനമാണ് നായകനായ കെ എല്‍ രാഹുല്‍ പിന്തുടര്‍ന്നത്. ആദ്യ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായെങ്കിലും ഒരു ഭാഗത്ത് മാര്‍ക്കസ് സ്റ്റോയ്‌നിസ് ലഖ്‌നൗ റണ്‍റേറ്റ് വീഴാതെ കാക്കാന്‍ ശ്രമിച്ചെങ്കിലും കെ എല്‍ രാഹുല്‍ ഭദ്രമായി ഇന്നിങ്ങ്‌സ് കൊണ്ടുപോകാനാണ് ശ്രമിച്ചത്. 21 പന്തില്‍ 25 റണ്‍സ് മാത്രമാണ് ലഖ്‌നൗ നായകന്‍ മത്സരത്തില്‍ നേടിയത്. ഇതോടെ രാഹുലിനെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമായി.
 
 ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ കെ എല്‍ രാഹുലിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്നും എത്ര സമ്മര്‍ദ്ദമേറിയ സാഹചര്യമാണെങ്കിലും വ്യക്തിപരമായ നേട്ടങ്ങള്‍ ലക്ഷ്യമാക്കി മാത്രമാണ് രാഹുല്‍ കളിക്കുന്നതെന്നും പല കളികളുടെയും ഉദാഹരണങ്ങള്‍ നിരത്തി ആരാധകര്‍ പറയുന്നു. 200+ വിജയലക്ഷ്യം പിന്തുടരുമ്പോഴും ക്യാപ്റ്റന്‍ കൂളായി കളിക്കാന്‍ രാഹുലിന് മാത്രമെ സാധിക്കുകയുള്ളുവെന്നും പല ആരാധകരും പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

K L Rahul : 250 ടാർജറ്റുണ്ടെങ്കിലും ക്യാപ്റ്റൻ കൂളാകാൻ രാഹുലിനെ പറ്റു, ലോകകപ്പ് ടീമിൽ ഇല്ലാത്തത് ഇന്ത്യയുടെ ഭാഗ്യം