Select Your Language

Notifications

webdunia
webdunia
webdunia
webdunia

'രാഹുലോ പന്തോ ഉറപ്പായും വേണം'; കോടികള്‍ മുടക്കാന്‍ ആര്‍സിബി, കോലിയുടെ നിലപാട് നിര്‍ണായകം

നായകന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ ഒന്നിച്ചു ചെയ്യാനുള്ള കഴിവുള്ള താരങ്ങളാണ് കെ.എല്‍.രാഹുലും റിഷഭ് പന്തും

KL Rahul Rishabh Pant RCB

രേണുക വേണു

, ശനി, 2 നവം‌ബര്‍ 2024 (13:28 IST)
ഫാഫ് ഡു പ്ലെസിസിനെ റിലീസ് ചെയ്ത സാഹചര്യത്തില്‍ നായകനെ തേടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഐപിഎല്ലില്‍ ക്യാപ്റ്റന്‍സി പരിചയമുള്ള ഏതെങ്കിലും ഇന്ത്യന്‍ താരത്തെ ഉറപ്പായും സ്വന്തമാക്കണമെന്നാണ് ആര്‍സിബിയുടെ നിലപാട്. ദിനേശ് കാര്‍ത്തിക്കിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കു വേണ്ടിയും ആര്‍സിബി താരലേലത്തില്‍ കോടികള്‍ മുടക്കും. 
 
നായകന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ ഒന്നിച്ചു ചെയ്യാനുള്ള കഴിവുള്ള താരങ്ങളാണ് കെ.എല്‍.രാഹുലും റിഷഭ് പന്തും. ഇവരാണ് ആര്‍സിബിയുടെ പ്രഥമ പരിഗണനയിലുള്ള താരങ്ങള്‍. ഇതില്‍ ഒരാളെ സ്വന്തമാക്കാന്‍ താരലേലത്തില്‍ ഏതറ്റം വരെയും പോകാമെന്ന നിലപാടാണ് ഫ്രാഞ്ചൈസിക്ക്. മുന്‍പ് ആര്‍സിബിക്കു വേണ്ടി കളിച്ചിട്ടുള്ള, കര്‍ണാടക താരം കൂടിയായ കെ.എല്‍.രാഹുലിനാണ് കൂടുതല്‍ സാധ്യത. രാഹുലിനെ തിരികെ എത്തിക്കാന്‍ ഫ്രാഞ്ചൈസി നേതൃത്വത്തിനു താല്‍പര്യമുണ്ട്. 
 
മുന്‍ നായകന്‍ കൂടിയായ വിരാട് കോലിയുടെ തീരുമാനം അറിഞ്ഞ ശേഷമായിരിക്കും രാഹുല്‍ / പന്ത് എന്നിവരില്‍ ആരെ വേണമെന്ന അന്തിമ തീരുമാനം ആര്‍സിബി സ്വീകരിക്കുക. രാഹുലും പന്തും കഴിഞ്ഞാല്‍ ശ്രേയസ് അയ്യരെയാണ് ആര്‍സിബി പരിഗണിക്കുന്നത്. ഇവരില്‍ ഒരാളെ ലഭിച്ചാല്‍ ക്യാപ്റ്റന്‍സി നല്‍കാനാണ് ആര്‍സിബിയുടെ തീരുമാനം. അതേസമയം വിദേശ താരങ്ങളില്‍ ഏദന്‍ മാര്‍ക്രം ആണ് ആര്‍സിബിയുടെ പരിഗണനയിലുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs New Zealand, 3rd Test: രക്ഷാദൗത്യം ഏറ്റെടുത്ത് ഗില്ലും പന്തും; വാങ്കഡെയില്‍ ഇന്ത്യ പൊരുതുന്നു