2025ലെ ഐപിഎല്‍ താരലേലത്തിന് മുന്‍പായി ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് കൈവിടുമെന്ന് റിപ്പോര്‍ട്ട്. താരലേലത്തിന് മുന്‍പ് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഈ മാസം ടീമുകള്‍ അറിയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ലഖ്‌നൗ രാഹുലിനെ നിലനിര്‍ത്തിയേക്കില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍.
ടീമിന്റെ മെന്ററായ സഹീര്‍ ഖാനും കോച്ച് ജസ്റ്റിന്‍ ലാംഗറും കെ എല്‍ രാഹുലിന് ടീമിലെ റോള്‍ എന്താകണമെന്ന് വിശകലനം നടത്തിയെന്നും മിഡില്‍ ഓവറുകളില്‍ രാഹുല്‍ കൂടുതല്‍ പന്തുകള്‍ കളിക്കുന്നത് ടീമിന്റെ വിജയസാധ്യതയെ ബാധിക്കുന്നതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെ എല്‍ രാഹുല്‍ കൂടുതല്‍ നേരം കളിച്ച കളികളില്‍ ടീമിന് വിജയമുണ്ടായിട്ടില്ലെന്നും താരത്തിന്റെ സ്‌ട്രൈക്ക് റേറ്റില്‍ ഇരുവരും സംതൃപ്തരല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത ഐപിഎല്‍ സീസണില്‍ എല്‍എസ്ജി നിലനിര്‍ത്തുന്ന 3 താരങ്ങളില്‍ ഒരാള്‍ പേസര്‍ മായങ്ക് യാദവ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുവതാരങ്ങളായ ആയുഷ് ബദോനി, മോഹ്‌സിന്‍ ഖാന്‍ എന്നിവരെയും ലഖ്‌നൗ ടീമില്‍ നിലനിര്‍ത്തിയേക്കും. റിഷഭ് പന്ത് ഡല്‍ഹിയില്‍ തുടരുന്നില്ലെങ്കില്‍ പന്തിനെ നായകനായി ടീമിലെത്തിക്കാനും ലഖ്‌നൗവിന് പദ്ധതിയുണ്ട്.