KL Rahul:ഈ കളി പോര മോനെ, കെ എൽ രാഹുലിനെ ലഖ്നൗ കൈവിടും, ആർസിബിയിലേക്ക് മടങ്ങുമോ താരം?

അഭിറാം മനോഹർ
ബുധന്‍, 23 ഒക്‌ടോബര്‍ 2024 (11:42 IST)
2025ലെ ഐപിഎല്‍ താരലേലത്തിന് മുന്‍പായി ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് കൈവിടുമെന്ന് റിപ്പോര്‍ട്ട്.  താരലേലത്തിന് മുന്‍പ് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ഈ മാസം ടീമുകള്‍ അറിയിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ലഖ്‌നൗ രാഹുലിനെ നിലനിര്‍ത്തിയേക്കില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍.
 
 ടീമിന്റെ മെന്ററായ സഹീര്‍ ഖാനും കോച്ച് ജസ്റ്റിന്‍ ലാംഗറും കെ എല്‍ രാഹുലിന് ടീമിലെ റോള്‍ എന്താകണമെന്ന് വിശകലനം നടത്തിയെന്നും മിഡില്‍ ഓവറുകളില്‍ രാഹുല്‍ കൂടുതല്‍ പന്തുകള്‍ കളിക്കുന്നത് ടീമിന്റെ വിജയസാധ്യതയെ ബാധിക്കുന്നതായി കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെ എല്‍ രാഹുല്‍ കൂടുതല്‍ നേരം കളിച്ച കളികളില്‍ ടീമിന് വിജയമുണ്ടായിട്ടില്ലെന്നും താരത്തിന്റെ സ്‌ട്രൈക്ക് റേറ്റില്‍ ഇരുവരും സംതൃപ്തരല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 
 അടുത്ത ഐപിഎല്‍ സീസണില്‍ എല്‍എസ്ജി നിലനിര്‍ത്തുന്ന 3 താരങ്ങളില്‍ ഒരാള്‍ പേസര്‍ മായങ്ക് യാദവ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. യുവതാരങ്ങളായ ആയുഷ് ബദോനി, മോഹ്‌സിന്‍ ഖാന്‍ എന്നിവരെയും ലഖ്‌നൗ ടീമില്‍ നിലനിര്‍ത്തിയേക്കും. റിഷഭ് പന്ത് ഡല്‍ഹിയില്‍ തുടരുന്നില്ലെങ്കില്‍ പന്തിനെ നായകനായി ടീമിലെത്തിക്കാനും ലഖ്‌നൗവിന് പദ്ധതിയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

2027 ഏകദിന ലോകകപ്പ് ടീമിൻ്റെ പരിഗണന ലിസ്റ്റിൽ 20 താരങ്ങൾ, ഐപിഎല്ലിലെ പ്രകടനങ്ങൾ ട്രാക്ക് ചെയ്ത ശേഷം ചുരുക്കപ്പട്ടിക

ടീമിൽ ഇടം പോലുമെത്താൻ യോഗ്യതയില്ല, അവനെ പിടിച്ച് ക്യാപ്റ്റനാക്കി, ഷഹീൻ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് റഷീദ് ലത്തീഫ്

അഭിഷേക് ബാറ്റിംഗിൽ ബാലൻസ് കണ്ടെത്തണം, സെവാഗിനെ മാതൃകയാക്കണം, നിർദേശവുമായി അനിൽ കുംബ്ലെ

കൊൽക്കത്തയ്ക്ക് പിന്നെയും തിരിച്ചടി, 18 കോടി മുടക്കി സ്വന്തമാക്കിയ പതിരാനയ്ക്ക് എൻഒസിയില്ല

അയർലൻഡ് ടി20 ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പിന്മാറി പോൾ സ്റ്റിർലിംഗ്; ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ പുതിയ നായകൻ

അടുത്ത ലേഖനം
Show comments