ഐപിഎൽ വിജയനേട്ടത്തിലും ടെസ്റ്റ് ക്രിക്കറ്റിനെ പ്രമോട്ട് ചെയ്ത് കോലി, ഐപിഎൽ ടെസ്റ്റ് ക്രിക്കറ്റിന് അഞ്ച് ലെവലെങ്കിലും താഴെയെന്ന് താരം

അഭിറാം മനോഹർ
ബുധന്‍, 4 ജൂണ്‍ 2025 (13:30 IST)
അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്ങ്‌സിനെ പരാജയപ്പെടുത്തി നീണ്ട 18 വര്‍ഷ കാലത്തെ ഐപിഎല്‍ കിരീടത്തിനായുള്ള കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് ആര്‍സിബി. ക്രിക്കറ്റിലെ എല്ലാ കിരീടനേട്ടങ്ങളും സ്വന്തമാക്കിയിട്ടുള്ള കോലിയ്ക്ക് അന്യം നിന്ന നേട്ടമായിരുന്നു ഐപിഎല്‍ കിരീടം. എന്നാല്‍ ഐപിഎല്‍ കിരീടനേട്ടത്തിലും ടെസ്റ്റ് ക്രിക്കറ്റിനെ പുകഴ്ത്താന്‍ കോലി മറന്നില്ല. 
 
 ഐപിഎല്ലിലെ വിജയം സവിശേഷമാണെന്നും എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ മഹത്വത്തിന് ഇത് അഞ്ച് പടി താഴെയാണെന്നും കോലി മത്സരശേഷം പ്രതികരിച്ചു. എന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നാണിത്. പക്ഷേ ഇത് ടെസ്റ്റ് ക്രിക്കറ്റിന് അഞ്ച് പടിയെങ്കിലും താഴെയാണ്. ടെസ്റ്റ് ക്രിക്കറ്റിനെ ഞാന്‍ അത്രയേറെ സ്‌നേഹിക്കുകയും മൂല്യം നല്‍കുകയും ചെയ്യുന്നുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റിനെ ബഹുമാനിക്കാന്‍ ഞാന്‍ യുവതാരങ്ങളോട് അഭ്യര്‍ഥിക്കുന്നു. കാരണം ഒരു ടെസ്റ്റ് മത്സരത്തില്‍ നിങ്ങള്‍ മികച്ച പ്രകടനം നടത്തിയാല്‍, ലോകത്ത് എവിടെയും നിങ്ങള്‍ നടക്കുമ്പോള്‍ ആളുകള്‍ നിങ്ങളുടെ കണ്ണില്‍ നോക്കി, കൈ കുലുക്കി നന്നായി കളിച്ചെന്ന് പറയും. ക്രിക്കറ്റില്‍ നിങ്ങള്‍ക്ക് ബഹുമാനം നേടണമെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് തിരെഞ്ഞെടുക്കുക. അതിനായി നിങ്ങളുടെ ഹൃദയവും ആത്മാവും നല്‍കുക. കോലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു പുതിയ ടീമിന്റെ ഭാഗമാകുമ്പോള്‍ ഒന്നും എളുപ്പമല്ല, സഞ്ജുവിന് ഇനി ഭാരമില്ലാതെ ചെന്നൈയില്‍ കളിക്കാം: സുരേഷ് റെയ്‌ന

ആദ്യ പന്തിൽത്തന്നെ വൈഭവിനെ പുറത്താക്കുമെന്ന് ഉറപ്പിച്ചിരുന്നു, ചെയ്തുകാണിക്കാണിച്ച് പ്രഫുൽ ഹിംഗെ

ലോകകപ്പിലെ ഹീറോയിക് പ്രകടനം, ഐസിസിയുടെ മാർച്ച് മാസത്തെ താരമായി സഞ്ജു സാംസൺ

വൈഭവിന് മുന്നിൽ ഇന്ത്യൻ ടീമിൻ്റെ വാതിൽ തുറക്കുന്നു, അയർലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്

2026ല്‍ റണ്ണെടുക്കാതെ പുറത്തായത് 7 തവണ, നാണക്കേടിന്റെ റെക്കോര്‍ഡ് ഇനി അഭിഷേകിന്, സഞ്ജുവും രോഹിത്തും രക്ഷപ്പെട്ടു

അടുത്ത ലേഖനം
Show comments