Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rishi Sunak: പ്രധാനമന്ത്രിയൊക്കെ അങ്ങ് യു കെയിൽ, ഇവിടെ ആർസിബി ഫാൻ, വൈറലായി റിഷി സുനക്കിൻ്റെ ചിത്രങ്ങൾ, ഗ്ലോബൽ ബ്രാൻഡെന്ന് ആരാധകർ

ആര്‍സിബിയുടെ വിജയം മതിമറന്ന് ആഘോഷിക്കുന്ന സുനക്കിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Rishi Sunak celebrates RCB win,Rishi Sunak at IPL 2025 final,RCB wins IPL 2025 final,Rishi Sunak jumps from stands RCB,Rishi Sunak Akshata Murty RCB match,RCB vs PBKS final 2025,അക്ഷത മൂർത്തിയുമൊപ്പം IPL ഫൈനലിൽ,ആർസിബി ഐപിഎൽ ഫൈനൽ വിജയം,PBKS vs RCB IPL

അഭിറാം മനോഹർ

, ബുധന്‍, 4 ജൂണ്‍ 2025 (11:57 IST)
ഐപിഎല്ലില്‍ ഇതുവരെയും കിരീടനേട്ടങ്ങളൊന്നും കൂടെനിന്നിരുന്നില്ലെങ്കിലും ഏറ്റവും ആരാധകരുള്ളതും ലാഭകരമായ ഫ്രാഞ്ചൈസിയും എല്ലാകാലവും ആര്‍സിബിയായിരുന്നു. വിരാട് കോലി എന്ന ബ്രാന്‍ഡിന് ലോകമെങ്ങുമുള്ള ആരാധകരാണ് ഇതിന് കാരണം. ഹാരി കെയ്‌നും ഉസൈന്‍ ബോള്‍ട്ടുമെല്ലാം ഉള്‍പ്പെടുന്ന ഈ ആരാധകരിലേക്കുള്ള പുതിയ എന്‍ട്രിയാണ് മുന്‍ യുകെ പ്രധാനമന്ത്രിയായ റിഷി സുനക്. അഹമ്മദാബാദില്‍ നടന്ന പഞ്ചാബ്- ആര്‍സിബി പോരാട്ടത്തില്‍ ഗാലറിയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും റിഷി സുനക്കിന്റെ സാന്നിധ്യമായിരുന്നു. ആര്‍സിബിയുടെ വിജയം മതിമറന്ന് ആഘോഷിക്കുന്ന സുനക്കിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
 
ഫൈനല്‍ മത്സരത്തിന് മുന്‍പ് തന്നെ  X-ല്‍ നിന്ന് സ്റ്റേഡിയത്തില്‍ നിന്നുള്ള ഫോട്ടോ റിഷി സുനക് പങ്കുവെച്ചിരുന്നു. അതിന് താഴെ 'Let's go' എന്ന ക്യാപ്ഷനും RCB-യെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. മത്സരശേഷം പോസ്റ്റുകളൊന്നും വന്നില്ലെങ്കിലും ഗാലറിയിലെ റിഷി സുനക്കിന്റെ സാന്നിധ്യം ശ്രദ്ധ പിടിച്ചു പറ്റി. മത്സരത്തിലെ പ്രധാനഘട്ടങ്ങളിലെല്ലാം ഒരു ആര്‍സിബി ആരാധകനെ റിഷി സുനക്കില്‍ കാണാന്‍ സാധിച്ചിരുന്നു. ഈ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതിനിടെ ഒരു വീക്ക് ഡേയില്‍ റിഷി സുനക് കളി കാണാന്‍ വന്നതിനെ ട്രോളി ചില രസികന്മാരും എക്‌സില്‍ എത്തി. നാരായണ മൂര്‍ത്തി വീക്ക് ഡേയില്‍ മരുമകന്‍ ഇങ്ങനെ ചില്‍ ചെയ്യുന്നത് കാണണ്ട എന്നായിരുന്നു ചില കമന്റുകള്‍. ഇന്ത്യയുടെ വികസനത്തിന് യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ പണിയെടുക്കണമെന്ന നാരായണ മൂര്‍ത്തിയുടെ പ്രസ്താവന ചൂണ്ടികാണിച്ചാണ് നെറ്റിസണ്‍സ് രംഗത്ത് വന്നത്.
 
അതേസമയം റിഷി സുനക്കിന്റെ സാന്നിധ്യം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ആര്‍സിബി നാഷണലല്ലടാ ഇന്റര്‍ നാഷണലാണ് എന്നാല്‍ റിഷി സുനക്കിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകര്‍ കുറിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Virat Kohli Celebration: രവി ശാസ്ത്രിയുടെ കൈകളിലേക്ക് ചാടി വിരാട് കോലി; ഞെട്ടി അനുഷ്‌ക (വീഡിയോ)