Select Your Language

Notifications

webdunia
webdunia
webdunia
webdunia

അംപയറോട് കയര്‍ത്ത് കോലി; ദേഷ്യത്തില്‍ പന്ത് വലിച്ചെറിഞ്ഞു

അംപയറോട് കയര്‍ത്ത് കോലി; ദേഷ്യത്തില്‍ പന്ത് വലിച്ചെറിഞ്ഞു
, ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (10:16 IST)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ അംപയറോട് കയര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി. കൊല്‍ക്കത്ത ബാറ്റര്‍ രാഹുല്‍ ത്രിപാഠിയുടെ വിക്കറ്റിനായുള്ള അപ്പീലാണ് തര്‍ക്കത്തില്‍ കലാശിച്ചത്. യുസ്വേന്ദ്ര ചഹല്‍ എറിഞ്ഞ പന്ത് രാഹുല്‍ ത്രിപാഠിയുടെ പാഡില്‍ കൊള്ളുകയായിരുന്നു. വിക്കറ്റിലേക്കുള്ള പന്ത് ആയതിനാല്‍ ആര്‍സിബി താരങ്ങള്‍ എല്‍ബിഡബ്‌ള്യുവിനായി ശക്തമായി അപ്പീല്‍ ചെയ്തു. എന്നാല്‍, അംപയര്‍ വീരേന്ദര്‍ ശര്‍മ വിക്കറ്റ് അനുവദിച്ചില്ല. ഉടന്‍ തന്നെ ആര്‍സിബി നായകന്‍ റിവ്യു ആവശ്യപ്പെട്ടു. റിവ്യുവില്‍ അത് വിക്കറ്റാണെന്ന് വ്യക്തമായി. രാഹുല്‍ ത്രിപാഠി കൂടാരം കയറി. 
ഇതിനുശേഷം അംപയര്‍ വിരേന്ദര്‍ ശര്‍മയുമായി കോലി തര്‍ക്കിച്ചു. അത് ക്ലീന്‍ വിക്കറ്റാണെന്നും അംപയറുടെ കോള്‍ മണ്ടത്തരമാണെന്നും കോലി പരിഹസിച്ചു. അംപയറോടുള്ള ദേഷ്യത്തില്‍ കോലി പന്ത് പിച്ചിലേക്ക് വലിച്ചെറിയുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ പരമാവധി പരിശ്രമിച്ചു, എന്റെ 120 ശതമാനവും ടീമിനായി നല്‍കി; ഹൃദയഭേദകം കോലിയുടെ വാക്കുകള്‍