Publish Date: Tue, 26 Apr 2022 (13:59 IST)
Updated Date: Tue, 26 Apr 2022 (14:00 IST)
ഇന്ന് രാജസ്ഥാനെതിരെ നടക്കാന്‍ പോകുന്ന മത്സരത്തില്‍ പരീക്ഷണത്തിനൊരുങ്ങി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. മോശം ഫോമില്‍ തുടരുന്ന വിരാട് കോലിയെ ഓപ്പണറായി പരീക്ഷിക്കാനാണ് സാധ്യത. നിലവില്‍ മൂന്നാമനായാണ് കോലി ക്രീസിലെത്തുന്നത്. കഴിഞ്ഞ രണ്ട് കളികളില്‍ തുടര്‍ച്ചയായി കോലി ഗോള്‍ഡന്‍ ഡക്കിന് പുറത്തായി. കോലിയെ ഫോമിലേക്ക് തിരിച്ചെത്തിക്കുന്നതിനായി അദ്ദേഹത്തെ ഓപ്പണറുടെ റോളില്‍ ഇറക്കാനാണ് ആര്‍സിബി ഫ്രാഞ്ചൈസി ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ ഇതുവരെ ആര്‍സിബിക്കായി ഓപ്പണ്‍ ചെയ്ത അനുജ് റാവത്ത് പുറത്തിരിക്കും.