Kolkata Knight Riders: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ ഫൈനലില്‍

ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് 19.3 ഓവറില്‍ 159 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 13.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത ജയം സ്വന്തമാക്കി

രേണുക വേണു
ചൊവ്വ, 21 മെയ് 2024 (22:41 IST)
Kolkata Knight Riders in IPL Final

Kolkata Knight Riders: ഐപിഎല്‍ ഫൈനല്‍ ഉറപ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഒന്നാം ക്വാളിഫയറില്‍ എട്ട് വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരബാദിനെ തോല്‍പ്പിച്ചാണ് കൊല്‍ക്കത്തയുടെ ഫൈനല്‍ പ്രവേശനം. മേയ് 26 ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ രണ്ടാം ക്വാളിഫയറിലെ വിജയികളായിരിക്കും കൊല്‍ക്കത്തയുടെ എതിരാളികള്‍. 
 
ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് 19.3 ഓവറില്‍ 159 ന് ഓള്‍ഔട്ടായി. മറുപടി ബാറ്റിങ്ങില്‍ 13.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊല്‍ക്കത്ത ജയം സ്വന്തമാക്കി. നായകന്‍ ശ്രേയസ് അയ്യര്‍ (24 പന്തില്‍ പുറത്താകാതെ 58), വെങ്കടേഷ് അയ്യര്‍ (28 പന്തില്‍ 51) എന്നിവര്‍ കൊല്‍ക്കത്തയ്ക്കായി അര്‍ധ സെഞ്ചുറി നേടി. 
 
ഹൈദരബാദിനെതിരായ മത്സരത്തില്‍ തുടക്കം മുതല്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു കൊല്‍ക്കത്ത. ടോസ് ലഭിച്ച ഹൈദരബാദ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ നഷ്ടമായതോടെ ഹൈദരബാദ് പ്രതിരോധത്തിലായി. തൊട്ടുപിന്നാലെ ഓപ്പണര്‍ അഭിഷേക് ശര്‍മയും മടങ്ങി. 35 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സ് നേടിയ രാഹുല്‍ ത്രിപതിയാണ് ഹൈദരബാദിന്റെ ടോപ് സ്‌കോറര്‍. ഹെന്‍ റിച്ച് ക്ലാസന്‍ 32 റണ്‍സും പാറ്റ് കമ്മിന്‍സ് 30 റണ്‍സും നേടി. 
 
നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കൊല്‍ക്കത്ത പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരബാദ് ബാറ്റിങ് ലൈനപ്പിന്റെ ഫ്യൂസ് ഊരിയത്. വരുണ്‍ ചക്രവര്‍ത്ത് നാല് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. വൈഭവ് അറോറ, ഹര്‍ഷിത് റാണ, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

India vs Australia, 1st T20I: മഴ വില്ലനായി, ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടി20 ഉപേക്ഷിച്ചു

ബാറ്റിങ്, ബൗളിംഗ്, ഓൾ റൗണ്ടർ: 3 റാങ്കിങ്ങിലും ആദ്യ 3 സ്ഥാനത്ത്, അമ്പരപ്പിക്കുന്ന നേട്ടം സ്വന്തമാക്കി ആഷ് ഗാർഡ്നർ

Rohit Sharma: അന്ന് കോലിയുടെ നിഴലില്‍ രണ്ടാമനാകേണ്ടി വന്നവന്‍, ഇന്ന് സാക്ഷാല്‍ സച്ചിനെ മറികടന്ന് സ്വപ്‌നനേട്ടം; ഹിറ്റ്മാന്‍ പറയുന്നു, 'ഒന്നും കഴിഞ്ഞിട്ടില്ല'

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ ലോകകപ്പ് നേടിയാൽ ജെമീമ ഗിത്താർ വായിക്കുമെങ്കിൽ ഞാൻ പാടും, സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിനെതിരെ റിസ്കെടുത്തില്ല, ഓസ്ട്രേലിയക്കെതിരെ പ്ലാൻ മാറ്റി, 50 ഓവറിന് മുൻപെ ഫിനിഷ് ചെയ്യാനാണ് ശ്രമിച്ചത്: ഹർമൻപ്രീത് കൗർ

Suryakumar Yadav: ക്യാപ്റ്റനായതുകൊണ്ട് ടീമില്‍ തുടരുന്നു; വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാര്‍

India vs Australia, 2nd T20I: വിറയ്ക്കാതെ അഭിഷേക്, ചെറുത്തുനില്‍പ്പുമായി ഹര്‍ഷിത്; രണ്ടാം ടി20യില്‍ ഓസീസിനു 126 റണ്‍സ് വിജയലക്ഷ്യം

Sanju Samson: ക്യാപ്റ്റനെ രക്ഷിക്കാന്‍ സഞ്ജുവിനെ ബലിയാടാക്കി; വിമര്‍ശിച്ച് ആരാധകര്‍

അടുത്ത ലേഖനം
Show comments