Select Your Language

Notifications

webdunia
webdunia
webdunia
webdunia

Kolkata Knight Riders: ക്വാളിഫയറില്‍ എത്തിയാല്‍ ഫൈനല്‍ കളിക്കാത്ത ചരിത്രമില്ല ! ഇത്തവണ കപ്പ് കൊല്‍ക്കത്തയ്ക്ക് തന്നെയെന്ന് ആരാധകര്‍

13 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ജയത്തോടെ 19 പോയിന്റുള്ള കൊല്‍ക്കത്ത ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്

Kolkata Knight Riders to play qualifier 1

രേണുക വേണു

, ചൊവ്വ, 14 മെയ് 2024 (09:43 IST)
Kolkata Knight Riders: ഇത്തവണ ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കുമെന്ന് ക്രിക്കറ്റ് ആരാധകര്‍. കൊല്‍ക്കത്ത ക്വാളിഫയര്‍ ഒന്നിലേക്ക് യോഗ്യത നേടിയതിനു പിന്നാലെയാണ് ആരാധകരുടെ പ്രവചനം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഒരു പോയിന്റ് കൂടി സ്വന്തമാക്കി കൊല്‍ക്കത്ത ക്വാളിഫയര്‍ ഒന്ന് ഉറപ്പിക്കുകയായിരുന്നു. 
 
13 മത്സരങ്ങളില്‍ നിന്ന് ഒന്‍പത് ജയത്തോടെ 19 പോയിന്റുള്ള കൊല്‍ക്കത്ത ഇപ്പോള്‍ ഒന്നാം സ്ഥാനത്താണ്. ലീഗ് ഘട്ടം കഴിയുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ കൊല്‍ക്കത്ത ഉറപ്പിച്ചു കഴിഞ്ഞു. ഒന്നും രണ്ടും സ്ഥാനക്കാരാണ് പ്ലേ ഓഫിലെ ക്വാളിഫയര്‍ ഒന്ന് കളിക്കുക. 
 
കൊല്‍ക്കത്ത ക്വാളിഫയര്‍ കളിച്ച വര്‍ഷങ്ങളിലെല്ലാം കിരീടം ചൂടിയ ചരിത്രമുണ്ട്. 2012 ലും 2014 ലുമാണ് ഇതിനു മുന്‍പ് കൊല്‍ക്കത്ത ക്വാളിഫയര്‍ ഒന്ന് കളിച്ചിട്ടുള്ളത്. രണ്ട് വര്‍ഷവും അവര്‍ ചാംപ്യന്‍മാരായി. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ക്വാളിഫയര്‍ ഒന്ന് കളിക്കുമ്പോള്‍ കിരീടത്തില്‍ കുറഞ്ഞതൊന്നും കൊല്‍ക്കത്തയുടെ മനസ്സില്‍ ഉണ്ടാകില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Gujarat Titans: ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് കാണാതെ പുറത്ത്