Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനിയന്റെ വിക്കറ്റ് വീഴ്ത്തി; ആഘോഷങ്ങളൊന്നുമില്ലാതെ ക്രുണാല്‍ പാണ്ഡ്യ (വീഡിയോ)

അനിയന്റെ വിക്കറ്റ് വീഴ്ത്തി; ആഘോഷങ്ങളൊന്നുമില്ലാതെ ക്രുണാല്‍ പാണ്ഡ്യ (വീഡിയോ)
, ചൊവ്വ, 29 മാര്‍ച്ച് 2022 (08:27 IST)
കളിക്കളത്തില്‍ വളരെ വാശിയോടെ കാണുന്ന താരമാണ് ക്രുണാല്‍ പാണ്ഡ്യ. ബൗണ്ടറി നേടിയാലോ വിക്കറ്റ് വീഴ്ത്തിയാലോ വലിയ ആവേശത്തില്‍ ആഘോഷം നടത്തുന്ന ക്രുണാലിനെയാണ് പലപ്പോഴും നാം മൈതാനത്ത് കണ്ടിട്ടുള്ളത്. എന്നാല്‍, ഇന്നലെ ഐപിഎല്‍ വേദിയില്‍ വളരെ സൗമ്യനും ശാന്തനമുമായ ക്രുണാലിനെയാണ് ആരാധകര്‍ കണ്ടത്. 
 
ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരമാണ് ക്രുണാല്‍. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയായിരുന്നു ലഖ്‌നൗവിന്റെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റന്‍സിനെ നയിക്കുന്നതാകട്ടെ ക്രുണാല്‍ പാണ്ഡ്യയുടെ സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യയും. നിര്‍ണായക സമയത്ത് ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തിയത് ക്രുണാല്‍ പാണ്ഡ്യയാണ്. 28 പന്തില്‍ നിന്ന് 33 റണ്‍സുമായാണ് ഹാര്‍ദിക് പുറത്തായത്. ലോങ് ഓഫില്‍ മനീഷ് പാണ്ഡെയുടെ കൈകളില്‍ എത്തിച്ചാണ് ഹാര്‍ദിക്കിനെ ക്രുണാല്‍ വീഴ്ത്തിയത്. 
ഹാര്‍ദിക്കിന്റെ വിക്കറ്റ് സ്വന്തമാക്കിയ ക്രുണാല്‍ യാതൊരു ആഹ്ലാദപ്രകടനവും നടത്തിയില്ല. വളരെ നിശബ്ദനായി സഹതാരങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങുക മാത്രമാണ് ചെയ്തത്. ഹാര്‍ദിക് കളം വിടുന്ന സമയത്ത് രണ്ട് കൈകള്‍ കൊണ്ടും വായ പൊത്തിപിടിച്ച് ക്രുണാല്‍ നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർസിബിയിൽ തുടരാൻ ആഗ്രഹിച്ചു, പക്ഷേ.. ചഹൽ പറയുന്നു