Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡേയ്... ശ്വാസം വിടാനെങ്കിലും സമയം താടാ..ഹർപ്രീത് ബ്രാറിനോട് കോലി, ചിരിച്ച് മാക്സ്വെല്ലും

Brar,Kohli

അഭിറാം മനോഹർ

, ചൊവ്വ, 26 മാര്‍ച്ച് 2024 (16:15 IST)
Brar,Kohli
ഐപിഎല്ലില്‍ അവസാന ഓവര്‍ വരെ നീണ്ട ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ പഞ്ചാബിനെതിരെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ആര്‍സിബി. മത്സരത്തില്‍ വിരാട് കോലിയും,രജത് പാട്ടീധാറും,കാമറൂണ്‍ ഗ്രീനും,മാക്‌സ്വെല്ലുമെല്ലാം അടങ്ങിയ ശക്തമായ ബാറ്റിംഗ് നിരയ്‌ക്കെതിരെ പന്തെറിഞ്ഞിട്ടും നാലോവറില്‍ 13 റണ്‍സ് മാത്രമാണ് പഞ്ചാബ് കിംഗ്‌സ് ബൗളറായ ഹര്‍പീത് ബ്രാര്‍ വിട്ടുകൊടുത്തത്. മത്സരത്തില്‍ വിരാട് കോലിയുടെയും മാക്‌സ്വെല്ലിന്റെയും നിര്‍ണായകമായ വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.
 
ഓരോ പന്തിനുമിടയില്‍ കാര്യമായ ഇടവേളയെടുക്കാതെ തുടര്‍ച്ചയായി പന്തെറിയുന്നതാണ് ബ്രാറിന്റെ ശൈലി. ഇന്നലെ മത്സരത്തിലെ പതിമൂന്നാം ഓവര്‍ പന്തെറിയാനെത്തിയ ബ്രാര്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന ഗ്ലെന്‍ മാക്‌സ്വെല്‍ ബാറ്റ് ചെയ്യാന്‍ തയ്യാറെടുക്കും മുന്‍പ് തന്നെ ബൗളിംഗ് റണ്ണപ്പ് തുടങ്ങിയിരുന്നു. ബാറ്റ് ചെയ്യാന്‍ റെഡിയല്ലാതിരുന്ന മാക്‌സ്വെല്‍ പന്ത് നേരിടാതെ മാറിനില്‍ക്കുകയും ചെയ്തു. ഈ സമയം ഇന്ത്യന്‍ താരമായ വിരാട് കോലി ബ്രാറിനോട് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
 
ഡാ മോനെ നീ ശ്വാസം വിടാനെങ്കിലും സമയം കൊടുക്കടാ എന്നായിരുന്നു കോലിയുടെ കമന്റ്. പിന്നാലെ തന്നെ ബ്രാര്‍ ചിരിക്കുകയും ചെയ്തു. സ്‌െ്രെടക്കര്‍ എന്‍ഡിലുണ്ടായിരുന്ന മാക്‌സ്വെല്ലും കോലിയുടെ കമന്റില്‍ ചിരിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബ്രാറിനെ ഓഫ്‌സൈഡില്‍ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച മാക്‌സ്വെല്‍ ഇന്‍സൈഡ് എഡ്ജായി പുറത്താകുകയും ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മറ്റുള്ളവരുടെ ചവറ് ചിലർക്ക് നിധിയാണ്, യാഷ് ദയാലിനെതിരെ അധിക്ഷേപ പരാമർശവുമായി മുരളി കാർത്തിക്, വായടപ്പിക്കുന്ന മറുപടി നൽകി ആർസിബി