Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലഖ്നൗവിനെ അടിച്ചൊതുക്കി സൺറൈസേഴ്സ് ഹൈദരാബാദ്, പ്ലേ ഓഫ് കാണാതെ പന്തും ടീമും പുറത്ത്

Lucknow super giants vs sunrisers hyderabad, IPL Playoff, Abhishek vs digvesh, IPL Updates, IPL Point Table,LSG out of IPL, ലഖ്നൗ- ഹൈദരാബാദ്, ഐപിഎൽ പോയൻ്റ് പട്ടിക, പ്ലേ ഓഫിൽ കയറാതെ ലഖ്നൗ, ഐപിഎൽ ഹൈദരാബാദ്

അഭിറാം മനോഹർ

, ചൊവ്വ, 20 മെയ് 2025 (13:50 IST)
Lucknow super giants vs sunrisers hyderabad
ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സും പുറത്ത്. നിര്‍ണായകമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ പരാജയപ്പെട്ടതോടെയാണ് ലഖ്‌നൗവിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷിന്റെയും എയ്ദന്‍ മാര്‍ക്രത്തിന്റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ 205 റണ്‍സാണ് അടിച്ചെടുത്തത്. 10 പന്തുകള്‍ ബാക്കിനില്‍ക്കെ ഹൈദരാബാദ് ഈ വിജയലക്ഷ്യം പിന്നിട്ടു. പ്ലേ ഓഫില്‍ കയറണമെങ്കില്‍ ശേഷിക്കുന്ന 3 മത്സരങ്ങളിലും ലഖ്‌നൗവിന് വിജയം വേണ്ടിയിരുന്നു എന്നിരിക്കെയാണ് ഹൈദരാബാദിനെതിരായ തോല്‍വി.
 
ലഖ്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹൈദരാബാദിന് തുടക്കത്തിലെ ഓപ്പണര്‍ അഥര്‍വ ടൈഡെ(13) വിക്കറ്റ് തുടക്കത്തിലെ നഷ്ടമായി. എന്നാല്‍ 20 പന്തില്‍ നിന്ന് 4 ഫോറും 6 സിക്‌സറുമായി 59 റണ്‍സോടെ കത്തികയറിയ അഭിഷേക് ശര്‍മ ഹൈദരാബാദിന് മികച്ച തുടക്കം സമ്മാനിച്ചു. 28 പന്തില്‍ 35 റണ്‍സുമായി ഇഷാന്‍ കിഷന്‍ പുറത്താകുമ്പോള്‍ 140-3 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. പിന്നീടിറങ്ങിയ ഹെന്റിച്ച് ക്ലാസന്‍- കാമിന്ദു മെന്‍ഡിസ് കൂട്ടുക്കെട്ടാണ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. ക്ലാസന്‍ 28 പന്തില്‍ 47 റണ്‍സുമായി പുറത്തായി 21 പന്തില്‍ 32 റണ്‍സെടുത്ത കാമിന്ദു മെന്‍ഡിസ് പരിക്കേറ്റ് മടങ്ങിയെങ്കിലും ഹൈദരാബാദ് വിജയത്തിന് തൊട്ടടുത്തെത്തിയിരുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിന്റെ മുടിക്ക് പിടിച്ച് ഇതിനുള്ളത് തരും, അടിയുടെ വക്കത്തെത്തി അഭിഷേകും ദിഗ്വേഷും തമ്മിലുള്ള തര്‍ക്കം, പിടിച്ച് മാറ്റി അമ്പയര്‍മാരും സഹതാരങ്ങളും