Select Your Language

Notifications

webdunia
webdunia
webdunia
webdunia

M S Dhoni: കാലിലെ പരിക്കിൽ ധോനി ശസ്ത്രക്രിയയ്ക്ക് വിധേയനാകും, വിരമിക്കൽ തീരുമാനം ശസ്ത്രക്രിയ കഴിഞ്ഞ്

Dhoni,CSK

അഭിറാം മനോഹർ

, ചൊവ്വ, 21 മെയ് 2024 (11:09 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ റാഞ്ചിയിലേക്ക് മടങ്ങിയ എം എസ് ധോനി കാലിലെ പരിക്കിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് റിപ്പോര്‍ട്ട്. ലണ്ടനില്‍ കാലിലെ പേശികള്‍ക്കേറ്റ പരിക്കിന് ധോനി ശസ്ത്രക്രിയ നടത്തുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ശസ്ത്രക്രിയയ്ക്ക് ശേഷമാകും വിരമിക്കലിനെ പറ്റി ധോനി നിലപാട് വ്യക്തമാക്കുകയുള്ളുവെന്നാണ് റിപ്പോര്‍ട്ട്,
 
 2024ലെ ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഉടനീളം പേശികള്‍ക്കേറ്റ പരിക്ക് ധോനിയെ അലട്ടിയിരുന്നു. പല മത്സരങ്ങളിലും ഓടാനായി ധോനി ബുദ്ധിമുട്ടിയിരുന്നു. ഈ കാരണം കൊണ്ട് തന്നെ മിക്കവാറും മത്സരങ്ങളിലും 18 ഓവറിന് ശേഷമായിരുന്നു ധോനി ക്രീസിലെത്തിയിരുന്നത്. ടീം തകര്‍ച്ചയില്‍ നില്‍ക്കുമ്പോഴും ധോനി ബാറ്റിംഗ് ഓര്‍ഡറില്‍ ഏറെ വൈകി ഇറങ്ങുന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇമ്പാക്ട് പ്ലെയറായി ധോനിക്ക് ഇറങ്ങാനാകുമെങ്കിലും ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഡെവോണ്‍ കോണ്‍വെ പരിക്കേറ്റ് പുറത്തായതിനാല്‍ ഈ സാധ്യതയും നഷ്ടമാവുകയായിരുന്നു. നടക്കാനിരിക്കുന്ന ശസ്ത്രക്രിയയ്ക്ക് ശേഷമാകും ധോനി വിരമിക്കണമോ അടുത്ത സീസണ്‍ കളിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL Play off: മഴ വില്ലനാകില്ല, ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റാരാകുമെന്ന് ഇന്നറിയാം