Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mayank Agarwal: ദേവ്ദത്ത് പടിക്കലിനു പകരക്കാരനായി മായങ്ക് അഗര്‍വാള്‍ ആര്‍സിബി ടീമിനൊപ്പം ചേര്‍ന്നു

നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു കളിച്ചിട്ടുള്ള താരമാണ് മായങ്ക്

RCB, Mayank Agarwal, Mayank Agarwal joins in RCB Squad, Mayank Agarwal RCB Team

രേണുക വേണു

, വ്യാഴം, 8 മെയ് 2025 (12:46 IST)
Virat Kohli and Mayank Agarwal

Mayank Agarwal: പരുക്കേറ്റ് പുറത്തായ ദേവ്ദത്ത് പടിക്കലിനു പകരക്കാരനായി മായങ്ക് യാദവ് ആര്‍സിബി സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. വിരാട് കോലി അടക്കമുള്ള താരങ്ങള്‍ ആലിംഗനം ചെയ്താണ് മായങ്ക് അഗര്‍വാളിനെ സ്വീകരിച്ചത്. ഒരു കോടി പ്രതിഫലത്തിനാണ് മായങ്കിനെ ആര്‍സിബി ടീമിലെത്തിച്ചത്. 
 
നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു കളിച്ചിട്ടുള്ള താരമാണ് മായങ്ക്. വിരാട് കോലിയുമായി വളരെ അടുത്ത ബന്ധമുള്ള താരം 127 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 2661 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു സെഞ്ചുറിയും 13 അര്‍ധ സെഞ്ചുറികളും മായങ്ക് അഗര്‍വാളിന്റെ പേരിലുണ്ട്. 
 
ആര്‍സിബിക്കു വേണ്ടി ഈ സീസണില്‍ 10 കളികളില്‍ ബാറ്റ് ചെയ്ത പടിക്കല്‍ രണ്ട് അര്‍ധ സെഞ്ചുറികള്‍ സഹിതം 247 റണ്‍സ് നേടിയിട്ടുണ്ട്. വണ്‍ഡൗണ്‍ ആയി ക്രീസിലെത്താറുള്ള പടിക്കല്‍ ആര്‍സിബിയുടെ പ്ലേയിങ് ഇലവനില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. പടിക്കലിനു പകരം അടുത്ത മത്സരത്തില്‍ മായങ്ക് അഗര്‍വാള്‍ ഇറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മേയ് ഒന്‍പത് (നാളെ) ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India's New Test Captain: ബുംറയ്ക്ക് ക്യാപ്റ്റന്‍സി നല്‍കില്ല; ഗില്ലിനും പന്തിനും സാധ്യത