Rajat Patidar: ആര്‍സിബിക്ക് തിരിച്ചടി, പാട്ടിദറിനു പരുക്ക്; ലഖ്‌നൗവിനെതിരെ കോലി നയിക്കും?
ഫീല്‍ഡിങ്ങിനിടെ കൈ വിരലിനാണ് താരത്തിനു പരുക്കേറ്റത്
Rajat Patidar: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ രജത് പാട്ടീദറിനു പരുക്ക്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിനു പരുക്കേറ്റത്. ആര്‍സിബിക്കു വേണ്ടി അടുത്ത മത്സരം കളിക്കാന്‍ പാട്ടീദറിനു സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
ഫീല്‍ഡിങ്ങിനിടെ കൈ വിരലിനാണ് താരത്തിനു പരുക്കേറ്റത്. മേയ് ഒന്‍പതിനു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരം. ഈ കളി പാട്ടീദറിനു നഷ്ടമാകും. പകരം വിരാട് കോലിയായിരിക്കും ലഖ്‌നൗവിനെതിരെ ആര്‍സിബിയെ നയിക്കുക.
ഈ സീസണില്‍ ആര്‍സിബിക്കു വേണ്ടി 11 മത്സരങ്ങള്‍ കളിച്ച പാട്ടീദര്‍ 23.90 ശരാശരിയില്‍ 239 റണ്‍സ് നേടിയിട്ടുണ്ട്. ടീമിനെ നയിച്ച 11 മത്സരങ്ങളില്‍ എട്ടിലും ജയിപ്പിക്കാന്‍ പാട്ടീദറിനു സാധിച്ചു. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും ജയിച്ച് ടേബിള്‍ ടോപ്പേഴ്‌സായി ക്വാളിഫയര്‍ കളിക്കുകയാണ് ആര്‍സിബി ലക്ഷ്യമിടുന്നത്.