Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹസരംഗയുടെ ലേലം നടക്കവെ ഒരു ശബ്ദം, പ്രീച്ചിങ് ടേബിള്‍ അടക്കം ലേലക്കാരന്‍ മുന്നിലേക്ക് വീണു; ഹ്യൂഗ് എഡ്മീഡ്‌സ് ഏതാനും മിനിറ്റുകള്‍ ബോധമില്ലാതെ കിടന്നു, താരലേലത്തിനിടെ സംഭവിച്ചത് (വീഡിയോ)

ഹസരംഗയുടെ ലേലം നടക്കവെ ഒരു ശബ്ദം, പ്രീച്ചിങ് ടേബിള്‍ അടക്കം ലേലക്കാരന്‍ മുന്നിലേക്ക് വീണു; ഹ്യൂഗ് എഡ്മീഡ്‌സ് ഏതാനും മിനിറ്റുകള്‍ ബോധമില്ലാതെ കിടന്നു, താരലേലത്തിനിടെ സംഭവിച്ചത് (വീഡിയോ)
, ശനി, 12 ഫെബ്രുവരി 2022 (15:27 IST)
ഐപിഎല്‍ മെഗാ താരലേലത്തിനിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ലേലക്കാരന്‍ ഹ്യൂഗ് എഡ്മീഡ്‌സ് ബോധരഹിതനായി ലേല ഹാളില്‍ വീഴുകയായിരുന്നു. ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്ദു ഹസരംഗയ്ക്കായുള്ള ലേലം വിളിയാണ് അപ്പോള്‍ നടന്നിരുന്നത്. 1075 കോടി രൂപയ്ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് അവസാനമായി ലേലം വിളിച്ചത്. ആ നിമിഷം വരെ ഹ്യൂഗ് എഡ്മീഡ്‌സിന് യാതൊരു ആരോഗ്യപ്രശ്‌നവും ഇല്ലായിരുന്നു. വളരെ ഉയര്‍ന്ന സ്വരത്തില്‍ ഊര്‍ജ്ജസ്വലനായി തന്നെയാണ് എഡ്മീഡ്‌സ് ലേലം നയിച്ചിരുന്നത്. 
 
ലേലം പുരോഗമിക്കുന്നതിനിടെ പെട്ടെന്നാണ് എഡ്മീഡ്‌സ് പ്രീച്ചിങ് ടേബിള്‍ അടക്കം മുന്നോട് വീണത്. ഫ്രാഞ്ചൈസികളുടെ ടേബിളില്‍ ഉണ്ടായിരുന്ന എല്ലാവരും തലയില്‍ കൈവച്ചു. എന്താണ് സംഭവിക്കുന്നതെന്ന് പലര്‍ക്കും മനസ്സിലായില്ല. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി അടക്കമുള്ള പ്രമുഖര്‍ കസേരയില്‍ എഴുന്നേറ്റ് ഓടിവന്നു.
 


നിലത്തുവീണ എഡ്മീഡ്‌സ് ഏതാനും മിനിറ്റുകള്‍ ഓര്‍മയില്ലാതെ കിടന്നു. പിന്നീട് വൈദ്യസഹായം തേടുകയായിരുന്നു. അല്‍പ്പ നേരത്തിനു ശേഷം ഓര്‍മ തെളിഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിനു മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്‍ താരലേലത്തിനിടെ ബോധരഹിതനായ വിഖ്യാത ലേലക്കാരന്‍ ഹ്യൂഗ് എഡ്മീഡ്‌സ് ചില്ലറക്കാരനല്ല !