Webdunia - Bharat's app for daily news and videos

Install App

MS Dhoni: 'എനിക്കെന്തിനാ ഇത്'; പ്ലെയര്‍ ഓഫ് ദി അവാര്‍ഡില്‍ ഞെട്ടി ധോണി

MS Dhoni: കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ധോണി ആശ്ചര്യം പ്രകടിപ്പിച്ചു

രേണുക വേണു
ചൊവ്വ, 15 ഏപ്രില്‍ 2025 (10:23 IST)
MS Dhoni (Chennai Super Kings)

MS Dhoni: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ പ്രകടനത്തിനു ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ധോണിക്ക് ഐപിഎല്ലില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിക്കുന്നത്. 2019 ലാണ് ധോണിക്ക് അവസാനമായി ഈ പുരസ്‌കാരം ലഭിച്ചത്. 
 
കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ധോണി ആശ്ചര്യം പ്രകടിപ്പിച്ചു. നന്നായി പന്തെറിഞ്ഞ നൂര്‍ അഹമ്മദും രവീന്ദ്ര ജഡേജയുമാണ് പ്ലെയര്‍ ഓഫ് ദി മാച്ചിനു അര്‍ഹരെന്നും ധോണി പറഞ്ഞു. 
 
' ഇവര്‍ എന്തിനാണ് എനിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നല്‍കുന്നത് എന്ന ചിന്തയിലായിരുന്നു ഞാന്‍. എനിക്ക് തോന്നുന്നു നൂര്‍ അഹമ്മദ് ആണ് നന്നായി ബൗള്‍ ചെയ്തത്. ന്യൂ ബോളില്‍ നൂര്‍ അഹമ്മദും ജഡേജയും നന്നായി കാര്യങ്ങള്‍ ചെയ്തു. അവരുടെ ആ ഓവറുകളിലാണ് ഞങ്ങള്‍ വളരെ മികച്ച രീതിയില്‍ കളി പിടിച്ചത്,' ധോണി പറഞ്ഞു. 
 
11 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു. 236.36 സ്‌ട്രൈക് റേറ്റിലാണ് ധോണിയുടെ നിര്‍ണായക ഇന്നിങ്‌സ്. അതിനൊപ്പം വിക്കറ്റിനു പിന്നില്‍ രണ്ട് ക്യാച്ചുകളും ഒരു റണ്‍ഔട്ടും ധോണിയുടെ പേരിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ധോണിയെ കളിയിലെ താരമായി തിരഞ്ഞെടുത്തത്. 
 
ഐപിഎല്ലില്‍ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന റെക്കോര്‍ഡ് ഇതോടെ ധോണി സ്വന്തമാക്കി. 43 വര്‍ഷവും 280 ദിവസവുമാണ് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുമ്പോള്‍ ധോണിയുടെ പ്രായം. 2014 ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി 42 വര്‍ഷവും 208 ദിവസവും പ്രായമുള്ള പ്രവിന്‍ താംബെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. പ്രവിന്‍ താംബെയെ മറികടന്നാണ് ധോണിയുടെ പുതിയ നേട്ടം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

Virat Kohli and Rohit Sharma: 'സമയം ആര്‍ക്കും വേണ്ടി കാത്തുനില്‍ക്കുന്നില്ല'; രോഹിത്തിന്റെയും കോലിയുടെയും ഭാവിയില്‍ മുന്‍ സെലക്ടര്‍

Australia vs Southafrica:പൊരുതിയത് റിക്കിൾട്ടൺ മാത്രം, ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കി ഓസ്ട്രേലിയ, ആദ്യ ടി20യിൽ 17 റൺസിൻ്റെ വിജയം

Jasprit Bumrah: 'വിശ്രമം വേണ്ട'; മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ബുംറ കളിക്കും

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫൈനലിലെ ആ തടസ്സം അത് ഇത്തവണ നീക്കും, ലോകകപ്പ് ഇന്ത്യയിലെത്തിക്കുമെന്ന് ഹർമൻ പ്രീതും സ്മൃതി മന്ദാനയും

ഇന്ത്യ ഡബിൾ സ്ട്രോങ്ങാണ്, ഏഷ്യാകപ്പിനുള്ള ടീമിൽ ബുമ്രയും മടങ്ങിയെത്തും

വലിയ താരമായാൽ പലരും ഇതൊന്നും ചെയ്യില്ല, ഗിൽ ശരിക്കും അത്ഭുതപ്പെടുത്തി, വാതോരാതെ പ്രശംസിച്ച് സുനിൽ ഗവാസ്കർ

ക്യാപ്റ്റൻ സൂര്യ തന്നെ, ഉപനായകനായി ശുഭ്മാൻ ഗിൽ വന്നേക്കും, സഞ്ജു തുടരും, ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഈ ആഴ്ച

സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ടീമിൽ റിയാൻ പരാഗിനുള്ള അമിത സ്വാധീനം, തുറന്ന് പറഞ്ഞ് മുൻ താരം

അടുത്ത ലേഖനം
Show comments