'ചെക്കന്‍ തീയാകും, ആ ചിരിയിലുണ്ട് എല്ലാം'; റിസ്വി സിക്‌സ് അടിച്ചപ്പോള്‍ ധോണിയുടെ മുഖം കണ്ടോ ! (വീഡിയോ)

ആറ് പന്തില്‍ രണ്ട് സിക്‌സ് സഹിതം 14 റണ്‍സ് നേടിയാണ് റിസ്വി പുറത്തായത്

രേണുക വേണു
ബുധന്‍, 27 മാര്‍ച്ച് 2024 (09:07 IST)
Sameer Rizvi and MS Dhoni

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ താരലേലത്തില്‍ ഏറെ പ്രതീക്ഷകളോടെ വിളിച്ചെടുത്ത യുവതാരമാണ് സമീര്‍ റിസ്വി. ടീം മാനേജ്‌മെന്റിന്റെ എല്ലാ പ്രതീക്ഷകളേയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് റിസ്വിയുടെ ആദ്യ ഇന്നിങ്‌സിലെ പ്രകടനം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 19-ാം ഓവറിലാണ് റിസ്വി ക്രീസിലെത്തിയത്. ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പായിക്കുകയും ചെയ്തു, അതും സാക്ഷാല്‍ റാഷിദ് ഖാനെ ! 
 
ചെന്നൈ 184-4 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് റിസ്വി ആറാമനായി ക്രീസിലെത്തിയത്. രവീന്ദ്ര ജഡേജയ്ക്കും മഹേന്ദ്രസിങ് ധോണിക്കും മുന്‍പ് ബാറ്റ് ചെയ്യാന്‍ റിസ്വിക്ക് ടീം മാനേജ്‌മെന്റ് അവസരം നല്‍കുകയായിരുന്നു. ഏത് കൊലകൊമ്പന്‍ ബാറ്ററും വളരെ ശ്രദ്ധിച്ചു കളിക്കുന്ന സ്പിന്‍ മാന്ത്രികന്‍ റാഷിദ് ഖാന്‍ ആയിരുന്നു ഗുജറാത്തിനായി 19-ാം ഓവര്‍ എറിഞ്ഞിരുന്നത്. എന്നാല്‍ ക്രീസിലെത്തിയ ഉടന്‍ റാഷിദ് ഖാനെ അതിര്‍ത്തി കടത്തിയാണ് റിസ്വി തന്റെ വരവറിയിച്ചത്. ആ ഓവറില്‍ തന്നെ റാഷിദ് ഖാനെ റിസ്വി വീണ്ടും അതിര്‍ത്തി കടത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പിന് പിന്നാലെയുള്ള ഐപിഎല്‍, സൂപ്പര്‍ താരങ്ങളുടെ പരിക്ക് : ഇത്തവണ ഐപിഎല്ലിന്റെ ഗ്ലാമര്‍ കുറഞ്ഞോ?

റിട്ടയർമെന്റ് അഭ്യൂഹങ്ങൾക്ക് വിരാമം; ടി20യിൽ തുടരുമെന്ന് ഫഖർ സമാൻ

സ്പിന്നര്‍മാരെ കിട്ടട്ടെ, സഞ്ജു അടിച്ചുപരത്തും , അവന്‍ യുവരാജിനെ പോലെ: സഞ്ജുവിന്റെ ഫോമില്‍ പ്രതികരണവുമായി സേവാഗ്

ഒന്നും നേരെയാകുന്നില്ല, മനസ്സ് മടുത്താണ് ഐപിഎൽ മതിയാക്കിയത്, ഇപ്പോഴും ചെന്നൈ ദയനീയമായ അവസ്ഥയിൽ

മനസ്സിൽ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുണ്ടായിരുന്നു, ഷോട്ടുകൾ പ്ലാൻ ചെയ്തിരുന്നു : ജയ്സ്വാൾ

അടുത്ത ലേഖനം
Show comments