Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോനി പരിക്ക് മാറി എത്തുമ്പോൾ ആര് പുറത്തിരിക്കും, ചെന്നൈയ്ക്ക് പുതിയ 'തല' വേദന

MS Dhoni
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ മുന്‍ ചെന്നൈ നായകനായ എം എസ് ധോനി ടീമില്‍ തിരിച്ചെത്തിയേക്കും. കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്ന ധോനി തിരിച്ചെത്തുമ്പോള്‍ നിലവില്‍ വിജയവഴിയിലുള്ള ചെന്നൈ കോമ്പിനേഷനില്‍ മാറ്റം വരുത്തണമോ എന്ന ആശയകുഴപ്പത്തിലാണ്. ധോനിയുടെ അഭാവത്തില്‍ ആദ്യ 3 മത്സരങ്ങളില്‍ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ 2 മത്സരങ്ങളിലും മികച്ച പ്രകടനമായിരുന്നു ചെന്നൈ കാഴ്ചവെച്ചത്.
 
കൊല്‍ക്കത്തയ്‌ക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിന് മുന്‍പായി ധോനി നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നെങ്കിലും പൂര്‍ണ്ണമായ കായികക്ഷമത കൈവരിക്കാത്തതിനാല്‍ അന്ന് കളിച്ചിരുന്നില്ല. തുടര്‍ച്ചയായി 2 മത്സരങ്ങള്‍ വിജയിച്ച ചെന്നൈ വലിയ ആത്മവിശ്വാസത്തിലാണ്. ജയിച്ചുതുടങ്ങിയാല്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ചെന്നൈ തയ്യാറാകാറില്ല. എന്നാല്‍ ധോനിക്ക് വേണ്ടി ഇതിന് ചെന്നൈ മാറ്റം വരുത്തുമെന്നും ഒരു പക്ഷേ ഇമ്പാക്ട് റോളില്‍ ധോനിക്ക് അവസരം നല്‍കാന്‍ സാധ്യതയുണ്ടെന്നുമാണ് ക്രിക്കറ്റ് വിദഗ്ധര്‍ നിരീക്ഷിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chennai Super Kings: ചെന്നൈയ്ക്കു വൻ തിരിച്ചടി; പ്രധാന ബൗളർ പരുക്ക് മൂലം പുറത്ത് !