Select Your Language

Notifications

webdunia
webdunia
webdunia
webdunia

'മോനേ വിഘ്‌നേഷേ'; മലയാളി പയ്യനു അഭിമാനമായി തലയുടെ കുശലാന്വേഷണം (വീഡിയോ)

156 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുകയായിരുന്ന ചെന്നൈ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 78 റണ്‍സ് നേടി അനായാസ ജയത്തിലേക്ക് നീങ്ങുമ്പോഴാണ് വിഘ്‌നേഷ് പുത്തൂരിന്റെ വരവ്

Vignesh Puthur, Vignesh Puthur Mumbai Indians, MS Dhoni speaks to Vignesh Puthur Video, Vignesh Puthur Malappuram, Vignesh Puthur IPL

രേണുക വേണു

, തിങ്കള്‍, 24 മാര്‍ച്ച് 2025 (08:35 IST)
Vignesh Puthur and MS Dhoni

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ തോറ്റെങ്കിലും മുംബൈ ഇന്ത്യന്‍സ് ഒരു യുവതാരത്തിനു കൂടി അവസരം നല്‍കിയിരിക്കുകയാണ്. മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ ആണ് മുംബൈയ്ക്കായി ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ട് ഇറങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ 24 കാരനായ മലപ്പുറം സ്വദേശി വിഘ്‌നേഷിനു സാധിച്ചു. 
ചെന്നൈ താരം മഹേന്ദ്രസിങ് ധോണി മത്സരശേഷം വിഘ്‌നേഷുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്സരശേഷം സഹതാരങ്ങള്‍ക്കു ഹസ്തദാനം നല്‍കുന്നതിനിടെയാണ് ധോണി വിഘ്‌നേഷിനെ അഭിനന്ദിച്ചതും കുശലാന്വേഷണം നടത്തിയതും. ' യുവതാരം വിഘ്‌നേഷ് പുത്തൂരിന്റെ തോളില്‍ തട്ടുന്നു. കുറേ നാളത്തേക്ക് ഈ നിമിഷം അവന്‍ മറക്കുമെന്ന് തോന്നുന്നില്ല,' കമന്ററി ബോക്‌സില്‍ രവി ശാസ്ത്രി പറഞ്ഞു. 
156 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുകയായിരുന്ന ചെന്നൈ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 78 റണ്‍സ് നേടി അനായാസ ജയത്തിലേക്ക് നീങ്ങുമ്പോഴാണ് വിഘ്‌നേഷ് പുത്തൂരിന്റെ വരവ്. ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെ വിഘ്‌നേഷ് കൂടാരം കയറ്റി മുംബൈയ്ക്ക് നേരിയ പ്രതീക്ഷ നല്‍കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chennai Super Kings vs Mumbai Indians: തോറ്റു തുടങ്ങി മുംബൈ; ചെന്നൈയുടെ ജയം നാല് വിക്കറ്റിന്