Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mumbai Indians Probable Eleven: ഹാർദ്ദിക്കില്ലാതെ മുംബൈ, എതിരാളികൾ ചിരവൈരികളായ ചെന്നൈ, സാധ്യതാ ഇലവൻ ഇങ്ങനെ

Mumbai Indians Probable Eleven: ഹാർദ്ദിക്കില്ലാതെ മുംബൈ, എതിരാളികൾ ചിരവൈരികളായ ചെന്നൈ, സാധ്യതാ ഇലവൻ ഇങ്ങനെ

അഭിറാം മനോഹർ

, ഞായര്‍, 23 മാര്‍ച്ച് 2025 (17:48 IST)
ഐപിഎല്ലിലെ ഏറ്റവും ശക്തരായ ടീമുകളാണ് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും. 18 സീസണുകളില്‍ ഇതുവരെ അഞ്ച് തവണ വീതം ഇരു ടീമുകളും കിരീടം സ്വന്തമാക്കിയിട്ടുണ്ട്. നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയ 47 മത്സരങ്ങളില്‍ ചെന്നൈയ്ക്ക് മുകളില്‍ ചെറിയ മേധാവിത്വം മുംബൈയ്ക്കുണ്ട്. ഇത്തവണ വീണ്ടും ഇരു ടീമുകളും കോര്‍ക്കുമ്പോള്‍ മത്സരം ആവേശകരമാകുമെന്ന് ഉറപ്പാണ്.
 
2024 IPL-ല്‍ ഗ്രൂപ്പ് സ്റ്റേജില്‍ നിന്ന് പുറത്താകലിന് ശേഷം, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയുള്ള മത്സരത്തില്‍ സ്ലോ ഓവര്‍ റേറ്റ് ലംഘിച്ചതിനാല്‍ നായകനായ ഹാര്‍ദ്ദിക്ക് ഇല്ലാതെയാകും മുംബൈ ഇന്ത്യന്‍സ് ഇറങ്ങുക. സൂര്യകുമാര്‍ യാദവാണ് ഹാര്‍ദ്ദിക്കിന് പകരം ആദ്യമത്സരത്തില്‍ മുംബൈയെ നയിക്കുന്നത്. രോഹിത് ശര്‍മയും റിയാന്‍ റിക്കിള്‍ട്ടനുമാകും മുംബൈയ്ക്കായി ഈ സീസണില്‍ ഓപ്പണ്‍ ചെയ്യുക. മൂന്നാമതായി ഇംഗ്ലണ്ട് താരമായ വില്‍ ജാക്‌സും നാലാമനായി സൂര്യകുമാര്‍ യാദവുമെത്തും. അഞ്ചാമതായി തിലക് വര്‍മയും ടീമിലിടം നേടും.
 
ആറാം സ്ഥാനത്ത് നമന്‍ ധിര്‍ കൂടിയെത്തുന്നതോടെ ശക്തമായ ബാറ്റിംഗ് നിരയാണ് മുംബൈയ്ക്കുള്ളത്. ദീപക് ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്പ്രീത് ബുമ്ര  എന്നിവരടങ്ങുന്ന ബൗളിംഗ് നിര ശക്തമാണെങ്കിലും ആദ്യ മത്സരങ്ങളില്‍ ബുമ്ര കളിക്കാന്‍ സാധ്യതയില്ല എന്നത് മുംബൈയ്ക്ക് തിരിച്ചടിയാണ്. സ്പിന്നറായി മിച്ചല്‍ സാന്റനര്‍ കൂടിയെത്തുമ്പോള്‍ മുംബൈ ബൗളിംഗ് നിരയും ശക്തമാണ്. ബുമ്രയ്ക്ക് പകരക്കാരനായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കറോ അശ്വനി കുമാറോ പേസറായി ടീമിലിടം പിടിക്കാനും സാധ്യതയുണ്ട്.
 
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, റയാന്‍ റിക്കെല്‍ട്ടണ്‍ (വിക്കെറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, നമന്‍ ധീര്‍, രാജ് അംഗദ് ബാവ, ദീപക് ചാഹര്‍, മിച്ചെല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍/അശ്വിനി കുമാര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

50 വയസിൽ സച്ചിൻ കളിക്കുന്നത് നമ്മൾ കാണുന്നില്ലെ, ധോനിക്ക് ഇനിയും വർഷങ്ങളുണ്ട്: റുതുരാജ്