Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിക്ക് കാരണം സൂര്യകുമാര്‍ യാദവും ! വിമര്‍ശനം ശക്തം

Suryakumar Yadav
, വ്യാഴം, 14 ഏപ്രില്‍ 2022 (09:07 IST)
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച രീതിയില്‍ ബാറ്റ് ചെയ്തിട്ടും മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് വിമര്‍ശനം. പഞ്ചാബിനെതിരെ 12 റണ്‍സിനാണ് മുംബൈ തോറ്റത്. പഞ്ചാബിന്റെ 198 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മുംബൈയ്ക്ക് വേണ്ടി സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 43 റണ്‍സ് നേടി. എങ്കിലും സൂര്യകുമാറിന്റെ അശ്രദ്ധയാണ് വിജയം ഉറപ്പിച്ച മത്സരം നഷ്ടപ്പെടുത്തിയതെന്ന് ആരാധകര്‍ അടക്കം വിമര്‍ശിക്കുന്നു. 
 
തിലക് വര്‍മയേയും കിറോണ്‍ പൊള്ളാര്‍ഡിനേയും റണ്‍ഔട്ടാക്കിയത് സൂര്യകുമാര്‍ യാദവ് ആണെന്നാണ് ആരാധകരുടെ വിമര്‍ശനം. 20 പന്തില്‍ 36 റണ്‍സെടുത്ത തിലക് വര്‍മയും 11 പന്തില്‍ 10 റണ്‍സെടുത്ത കിറോണ്‍ പൊള്ളാര്‍ഡും റണ്‍ഔട്ട് ആകുകയായിരുന്നു. ഔട്ടാകുന്ന സമയത്ത് ഇരുവര്‍ക്കും ഒപ്പം ബാറ്റ് ചെയ്തിരുന്ന സൂര്യകുമാര്‍ യാദവാണ്. സൂര്യകുമാര്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഈ രണ്ട് റണ്‍ഔട്ടും സംഭവിക്കില്ലായിരുന്നു എന്നാണ് വിമര്‍ശനം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഞങ്ങളുടെ ഐഡിയകളൊന്നും ഫലം കാണുന്നില്ല'; നിസ്സഹായനായി രോഹിത് ശര്‍മ