Mumbai Indians: നായകസ്ഥാനത്ത് ഹാര്‍ദിക് തുടരും, ഇഷാനെ റിലീസ് ചെയ്യാന്‍ ആദ്യമേ തീരുമാനിച്ചു
അതേസമയം ഇഷാന്‍ കിഷനെ റിലീസ് ചെയ്യാന്‍ മുംബൈ നേരത്തെ തീരുമാനിച്ചിരുന്നു
Publish Date: Thu, 31 Oct 2024 (18:54 IST)
Updated Date: Thu, 31 Oct 2024 (18:56 IST)
Mumbai Indians: മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യ തുടരും. മെഗാ താരലേലത്തിനു മുന്നോടിയായി നിലനിര്‍ത്തുന്ന താരങ്ങളെ തീരുമാനിക്കുന്നതിനൊപ്പം ഹാര്‍ദിക് പാണ്ഡ്യയുടെ നായകസ്ഥാനത്തിലും മുംബൈ തീരുമാനമെടുത്തു. ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കു കീഴില്‍ കഴിഞ്ഞ സീസണില്‍ മോശം പ്രകടനമാണ് ടീം നടത്തിയതെങ്കിലും താരത്തിന്റെ നേതൃശേഷിയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് മുംബൈ വ്യക്തമാക്കുന്നു.
മുംബൈ നിലനിര്‍ത്തുന്ന താരങ്ങള്‍
ജസ്പ്രീത് ബുംറ - 18 കോടി
സൂര്യകുമാര്‍ യാദവ് - 16.35 കോടി
ഹാര്‍ദിക് പാണ്ഡ്യ - 16.35 കോടി
രോഹിത് ശര്‍മ - 16.30 കോടി
തിലക് വര്‍മ - എട്ട് കോടി
ബാക്കിയുള്ള തുക : 45 കോടി
അതേസമയം ഇഷാന്‍ കിഷനെ റിലീസ് ചെയ്യാന്‍ മുംബൈ നേരത്തെ തീരുമാനിച്ചിരുന്നു. സമീപകാലത്തെ ഫോംഔട്ടാണ് ഇഷാനെ മുംബൈ കൈവിടാന്‍ കാരണം. താരലേലത്തില്‍ ഇഷാനു വേണ്ടി മുംബൈ രംഗത്തുണ്ടാകുമെങ്കിലും ഡല്‍ഹി വിട്ട റിഷഭ് പന്തിനെ സ്വന്തമാക്കാനും ശ്രമം നടത്തും.