Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mumbai Indians: എന്താണ് മുംബൈയുടെ പ്ലാൻ?, ബെയർസ്റ്റോ അടക്കം 3 വിദേശതാരങ്ങൾ ടീമിൽ

Will Jacks could not play Semi final, Will Jacks Mumbai Indians

അഭിറാം മനോഹർ

, ചൊവ്വ, 20 മെയ് 2025 (21:11 IST)
ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ വിദേശതാരങ്ങളില്‍ പലരും തിരിച്ചെത്താതും ദേശീയ ടീമുകളുടെ മത്സരങ്ങള്‍ ആരംഭിച്ചതും കാരണം ഐപിഎല്‍ ഫ്രാഞ്ചൈസികളെല്ലാം തന്നെ ബുദ്ധിമുട്ടിലാണ്. പല ഫ്രാഞ്ചൈസികള്‍ക്കും പ്ലേ ഓഫ് മത്സരങ്ങളില്‍ പ്രധാനപ്പെട്ട വിദേശതാരങ്ങളുടെ സേവനം നഷ്ടമാകും. ഇപ്പോഴിതാ പ്ലേ ഓഫില്‍ നഷ്ടമാകുന്ന വിദേശതാരങ്ങള്‍ക്ക് പകരമായി 3 വിദേശതാരങ്ങളെ സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്.
 
 ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോണി ബെയര്‍‌സ്റ്റോ, പേസര്‍ റിച്ചാര്‍ഡ് ഗ്ലീസന്‍, ശ്രീലങ്കയുടെ ചരിത് അസലങ്ക എന്നിവരെയാണ് മുംബൈ ടീമിലെത്തിച്ചത്. ഐപിഎല്‍ പ്ലേ ഓഫ് യോഗ്യത നേടിയെങ്കില്‍ മാത്രമെ 3 താരങ്ങളും ടീമിനൊപ്പം ചേരുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ റിയാന്‍ റിക്കിള്‍ട്ടണ്‍, കോര്‍ബിന്‍ ബോഷ്, ഇംഗ്ലണ്ട് താരമായ വില്‍ ജാക്‌സ് എന്നിവര്‍ മടങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിയതാണ് മുംബൈ ഇന്ത്യന്‍സിന് പണിയായത്.
 
 നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു, ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിംഗ്‌സ് എന്നീ ടീമുകളാണ് പ്ലേ ഓഫ് ഉറപ്പിച്ചത്. നിലവില്‍ നാലാം സ്ഥാനത്താണെങ്കിലും ഇനിയുള്ള 2 മത്സരങ്ങളില്‍ വിജയിച്ചെങ്കിലെ മുംബൈയ്ക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാനാകു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവൻ മാനസികമായി തളർന്നു, ശേഷിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കളിപ്പിക്കരുത്, വിശ്രമം നൽകണമെന്ന് ശ്രീകാന്ത്