Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mumbai Indians: നാണംകെട്ട് നാണംകെട്ട് മുംബൈ എങ്ങോട്ട്? കടലാസ് പുലികളെന്ന് പരിഹാസം

സീസണിലെ ആദ്യ കളി ജയിച്ച മുംബൈ പിന്നീട് തുടർച്ചയായി നാല് കളികൾ തോറ്റു

Mumbai Indians
Mumbai Indians

Mumbai Indians: തോറ്റു തുടങ്ങുന്ന മുംബൈ ഇന്ത്യൻസിനെ പേടിക്കണമെന്നാണ് പണ്ടൊക്കെ പറഞ്ഞിരുന്നത്. എന്നാൽ ഈ സീസണിൽ മുംബൈയുടെ തോൽവികൾ എതിരാളികൾക്കു പോലും സഹതാപം തോന്നുന്ന വിധമാണ്. ഏറ്റവും ഒടുവിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടു സ്വന്തം തട്ടകത്ത് വെച്ച് 103 റൺസിന്റെ കൂറ്റൻ തോൽവി !
 
സീസണിലെ ആദ്യ കളി ജയിച്ച മുംബൈ പിന്നീട് തുടർച്ചയായി നാല് കളികൾ തോറ്റു. ഗുജറാത്ത് ടൈറ്റൻസിനെതിരെ 99 റൺസിന്റെ ജയം സ്വന്തമാക്കിയപ്പോൾ മുംബൈ കളംപിടിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ ചെന്നൈയ്‌ക്കെതിരെ നാണംകെട്ട തോൽവിയോടെ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ഇപ്പോൾ. 
 
ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ മുംബൈ 19 ഓവറിൽ 104 നു ഓൾഔട്ട്. മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിര അക്ഷരാർത്ഥത്തിൽ തകർന്നടിഞ്ഞു. തിലക് വർമ (29 പന്തിൽ 37), സൂര്യകുമാർ യാദവ് (30 പന്തിൽ 36) എന്നിവരൊഴിച്ചാൽ ബാക്കിയാരും രണ്ടക്കം കണ്ടിട്ടില്ല. ഈ കളിയാണ് തുടർന്നും മുംബൈ കാഴ്ചവയ്ക്കുന്നതെങ്കിൽ പോയിന്റ് ടേബിളിൽ പത്താം സ്ഥാനക്കാരായി ഫിനിഷ് ചെയ്യാമെന്നാണ് ആരാധകരുടെ പരിഹാസം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: സാക്ഷാൽ കോലിക്കൊപ്പം എത്താൻ സഞ്ജുവിനു വേണ്ടത് ഒരൊറ്റ സെഞ്ചുറി !