Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: സാക്ഷാൽ കോലിക്കൊപ്പം എത്താൻ സഞ്ജുവിനു വേണ്ടത് ഒരൊറ്റ സെഞ്ചുറി !

54 പന്തിൽ 10 ഫോറും ആറ് സിക്‌സും സഹിതം 101 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു

Sanju Samson CSK century against MI, Sanju Samson CSK, MI vs CSK
Sanju Samson

Sanju Samson: ഐപിഎൽ എൽ-ക്ലാസിക്കോയിൽ ബാറ്റിങ് വിരുന്നുമായി മലയാളി താരം സഞ്ജു സാംസൺ. ചെന്നൈ സൂപ്പർ കിങ്‌സ് ഓപ്പണറായ സഞ്ജു മുംബൈ ഇന്ത്യൻസിനെതിരെ സെഞ്ചുറി നേടി. സഞ്ജുവിന്റെ ഇന്നിങ്‌സിന്റെ കരുത്തിൽ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് നേടി. 
 
54 പന്തിൽ 10 ഫോറും ആറ് സിക്‌സും സഹിതം 101 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. 187.04 സ്‌ട്രൈക് റേറ്റിലാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ഈ സീസണിൽ ചെന്നൈയ്ക്കായി സഞ്ജു നേടുന്ന രണ്ടാം സെഞ്ചുറിയാണിത്. 
 
ചെന്നൈയ്ക്കായി ഐപിഎലിൽ രണ്ട് സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിൽ ഷെയ്ൻ വാട്‌സൺ, മുരളി വിജയ്, ഋതുരാജ് ഗെയ്ക്വാദ് എന്നിവർക്കൊപ്പമാണ് സഞ്ജു. ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമാകാൻ ഒരു സെഞ്ചുറി കൂടിയാണ് സഞ്ജുവിനു വേണ്ടത്. ഐപിഎലിലും ടി20 രാജ്യാന്തര ക്രിക്കറ്റിലുമായി സഞ്ജുവിനു എട്ട് സെഞ്ചുറികളുണ്ട്. ഒൻപത് വീതം സെഞ്ചുറികളുള്ള വിരാട് കോലിയും അഭിഷേക് ശർമയുമാണ് ഒന്നാം സ്ഥാനത്ത്. രോഹിത് ശർമയ്ക്കു എട്ട് സെഞ്ചുറികളാണ് ഉള്ളത്. ഐപിഎലിൽ സഞ്ജുവിന്റെ അഞ്ചാം സെഞ്ചുറിയാണിത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

CSK vs MI: ഐപിഎൽ എൽ-ക്ലാസിക്കോ ഇന്ന്; ധോണി ഇറങ്ങുന്നു