Webdunia - Bharat's app for daily news and videos

Install App

Mumbai Indians vs Gujarath Titans: ഇംഗ്ലണ്ട് ചതിച്ചാശാനെ, ബട്ട്‌ലറില്ലാതെ ഗുജറാത്ത്, വിൽ ജാക്സില്ലാതെ മുംബൈയും

അഭിറാം മനോഹർ
വെള്ളി, 30 മെയ് 2025 (17:02 IST)
Mumbai Indians vs Gujarath Titans eliminator
ദൈവത്തിന്റെ പോരാളികള്‍ തോറ്റ് കൊണ്ടെ തുടങ്ങാറുള്ളു എന്ന വാചകത്തിന് മുംബൈ ഇന്ത്യന്‍സിനോളം യോജിച്ച ടീം കായിക ലോകത്ത് വേറെയില്ല. ഇത്തവണ സീസണിലെ ആദ്യ 5 മത്സരങ്ങളില്‍ നാലിലും തോറ്റ മുംബൈ പിന്നീട് അവിശ്വസനീയമായ തിരിച്ചുവരവാണ് നടത്തിയത്. ഒരു സമയത്ത് ആദ്യ 2ല്‍ ക്വാളിഫയറില്‍ പോലും എത്തും എന്ന നിലയില്‍ മുംബൈ എത്തിയിരുന്നു. ഇന്ന് എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്തിനെ നേരിടാനൊരുങ്ങുമ്പോള്‍ മുംബൈ നേരിടുന്ന പ്രധാനപ്രശ്‌നം ഇംഗ്ലണ്ട് ,ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മടക്കമാണ്. അതേസമയം ഇംഗ്ലണ്ട് താരമായ ജോസ് ബട്ട്ലറിന്റെ അഭാവമാണ് ഗുജറാത്തിനെ വലയ്ക്കുന്നത്.
 
ടൂര്‍ണമെന്റില്‍ ഉടനീളം ശരാശരി ബൗളിംഗ് നിര മാത്രമായുള്ള ഗുജറാത്തിനെ മുന്നോട്ട് കൊണ്ടുപോയത് സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍, ജോസ് ബട്ട്ലര്‍ എന്നിവരടങ്ങുന്ന മുന്‍നിരയാണ്. ബട്ട്ലര്‍ ഇംഗ്ലണ്ട് ടീമിന്റെ മത്സരങ്ങള്‍ക്കായി മടങ്ങിയതോടെ വലിയ പ്രതിസന്ധിയിലാണ് ഗുജറാത്ത്. 14 മത്സരങ്ങളില്‍ നിന്നും 538 റണ്‍സാണ് ബട്ട്ലര്‍ നേടിയിട്ടുള്ളത്. ദക്ഷിണാഫ്രിക്കന്‍ പേസറായ കഗിസോ റബാഡയും ഗുജറാത്തില്‍ നിന്നും മടങ്ങി.
 
അതേസമയം മുംബൈയ്ക്കും താരങ്ങളുടെ കൊഴിഞ്ഞുപോക്ക് പ്രശ്‌നം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ടൂര്‍ണമെന്റില്‍ ഉടനീളം ഓപ്പണിങ്ങ് റോളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദക്ഷിണാഫ്രിക്കന്‍ താരമായ റിയാന്‍ റിക്കിള്‍ട്ടണ് പുറമെ ഇംഗ്ലണ്ട് താരമായ വില്‍ ജാക്‌സിന്റെ സേവനവും മുംബൈയ്ക്ക് നഷ്ടമാകും. ഇവര്‍ക്ക് പകരക്കാരായി ചരിത് അസലങ്ക, ജോണി ബെയര്‍‌സ്റ്റോ എന്നിവരെയാണ് മുംബൈ ടീമിലെത്തിച്ചിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിയ്ക്കെന്താ ഇത്ര പ്രത്യേകത, സൂപ്പർ താരത്തിന് മാത്രമായി ലണ്ടനിൽ ഫിറ്റ്നസ് ടെസ്റ്റ്, ബിസിസിഐ നടപടി വിവാദത്തിൽ

India vs Bahrain AFC qualifiers: അണ്ടർ 23 ഏഷ്യാ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ശക്തരായ ബഹ്റൈനെ തകർത്ത് ഇന്ത്യൻ ചുണക്കുട്ടികൾ, ഗോളടിച്ച് മലയാളി താരവും

2020ന് ശേഷം ഇതാദ്യം, യു എസ് ഓപ്പൺ സെമിഫൈനൽ യോഗ്യത നേടി നവോമി ഒസാക്ക

എൻജോയ് ചെയ്യു, വെനസ്വേലയ്ക്കെതിരായ യോഗ്യതാ മത്സരത്തിൽ മെസ്സി ഫസ്റ്റ് ഇലവനിൽ തന്നെ കാണും: ലയണൽ സ്കലോണി

Amit Mishra: അമിത് മിശ്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു

അടുത്ത ലേഖനം
Show comments