ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന് മുന്നോടിയായി നടന്ന ഒരു അഭിമുഖത്തില്‍ പഞ്ചാബ് കിംഗ്‌സ് പ്ലേ ഓഫില്‍ ആദ്യ 2 സ്ഥാനക്കാരായി എത്തുമെന്ന് പഞ്ചാബ് താരമായ ശശാങ്ക് സിംഗ് പ്രവചിച്ചിരുന്നു. ശ്രേയസ് അയ്യര്‍ എന്ന നായകന്റെയും റിക്കി പോണ്ടിംഗ് എന്ന കോച്ചിന്റെയും കീഴില്‍ യുവതാരനിര എത്തുമ്പോള്‍ ഐപിഎല്ലില്‍ ശക്തമായ പ്രകടനം നടത്താനാകും എന്ന വിശ്വാസമാണ് ശശാങ്ക് പങ്കുവെച്ചത്. ഐപിഎല്ലിലെ ഗ്രൂപ്പ് ഘട്ടത്തിലെ 14 മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ പഞ്ചാബ് തന്നെയാണ് നിലവില്‍ ന്നാം സ്ഥാനത്തുള്ളത്.
കളിയിലും മാനസിക നിലയിലുമെല്ലാം പഞ്ചാബില്‍ വലിയ മാറ്റങ്ങളുണ്ടായെന്നാണ് ശശാങ്ക് സിംഗ് പറയുന്നത്. ടോപ് 2ല്‍ എത്തിയെന്നത് പകുതി ജോലി മാത്രമാണ്. ജൂണ്‍ 3ന് ഐപിഎല്ലിന്റെ മുകളില്‍ എത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ നേടിയ വിജയത്തിന് പിന്നാലെ ശശാങ്ക് മാധ്യമങ്ങളോട് പറഞ്ഞു. ഐപിഎല്‍ ഓക്ഷന്‍ ക്‌ഴിഞ്ഞ ശേഷം തങ്ങളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ ചര്‍ച്ച ഐപിഎല്‍ കിരീടം നേടുന്നതിനെ പറ്റിയായിരുന്നുവെന്നും ശശാങ്ക് വ്യക്തമാക്കി. റിക്കി പോണ്ടിംഗ് കോച്ചായി വന്ന ശേഷം ടീമിന്റെ അന്തരീക്ഷം തന്നെ മെച്ചപ്പെട്ടെന്നും അത് കളിയിലും പ്രതിഫലിക്കുന്നുണ്ടെന്നും ശശാങ്ക് വ്യക്തമാക്കി.