Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത് മാച്ച് ഫിക്‌സിങ് ആണ്; മുംബൈ-ഹൈദരബാദ് മത്സരത്തിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി #Fixing ഹാഷ്ടാഗ്

ഇത് മാച്ച് ഫിക്‌സിങ് ആണ്; മുംബൈ-ഹൈദരബാദ് മത്സരത്തിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി #Fixing ഹാഷ്ടാഗ്
, ശനി, 9 ഒക്‌ടോബര്‍ 2021 (09:29 IST)
മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരബാദ് മത്സരം മാച്ച് ഫിക്‌സിങ്ങിന്റെ ഭാഗമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനം. പ്ലേ ഓഫിലേക്ക് കയറാന്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹൈദരബാദ് ഫ്രാഞ്ചൈസി വിട്ടുവീഴ്ച ചെയ്‌തെന്നാണ് മത്സരത്തിനിടെ ഉയര്‍ന്ന ആരോപണം. 
 
ഹൈദരബാദിന് വേണ്ടി കെയ്ന്‍ വില്യംസണ്‍ കളിക്കാന്‍ ഇറങ്ങാതിരുന്നത് മുതലുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ മാച്ച് ഫിക്‌സിങ് ആരോപണം ഉന്നയിച്ചത്. 
 
കെയ്ന്‍ വില്യംസന്റെ അഭാവത്തില്‍ സീനിയര്‍ താരമായ ജേസന്‍ ഹോള്‍ഡര്‍ നായകസ്ഥാനം ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍, കഴിഞ്ഞ നാല് കളിയായി പുറത്തിരിക്കുന്ന മനീഷ് പാണ്ഡെയെ ഹൈദരബാദ് നായകനാക്കി. ഹൈദരബാദിന്റെ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും കളിപ്പിച്ചില്ല. മത്സരത്തിലുടനീളം ഹൈദരബാദ് താരങ്ങള്‍ മിസ് ഫീല്‍ഡിലൂടെ ബൗണ്ടറികള്‍ വഴങ്ങി. പല താരങ്ങളും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി. ഒരോവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ അഭിഷേക് ശര്‍മയ്ക്ക് പിന്നീട് എറിയാന്‍ അവസരം നല്‍കിയില്ല. ഇത്തരം കാര്യങ്ങളാണ് ആരാധകര്‍ മാച്ച് ഫിക്‌സിങ്ങിന് തെളിവായി ചൂണ്ടിക്കാട്ടിയത്. മത്സരം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ മാച്ച് ഫിക്‌സിങ് ആരോപണം ട്വിറ്ററില്‍ വന്നു തുടങ്ങി. മുംബൈയുടെ ബാറ്റിങ് കഴിയാറായപ്പോഴേക്കും #Fixing ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നിനക്ക് ഇത് ചെയ്യാന്‍ സാധിക്കും'; അവസാന പന്തില്‍ സിക്‌സ് അടിച്ച് ജയിപ്പിക്കും മുന്‍പ് മാക്‌സ്വെല്‍ ഭരതിനോട് പറഞ്ഞത്