Select Your Language

Notifications

webdunia
webdunia
webdunia
webdunia

കപ്പെടുക്കുക ഏറ്റവും കൂടുതൽ പ്രതിഭകളുള്ള ടീമല്ല, പ്രതിസന്ധികളെ നേരിടുന്ന പോരാളികൾ: ഗൗതം ഗംഭീർ

Gambhir

അഭിറാം മനോഹർ

, ഞായര്‍, 21 ഏപ്രില്‍ 2024 (11:10 IST)
പേപ്പറില്‍ ഒരു കൂട്ടം വമ്പന്‍ താരങ്ങളുടെ പേരുണ്ടായത് കൊണ്ട് മത്രം കപ്പെടുക്കാന്‍ സാധിക്കില്ലെന്ന് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡെഴ്‌സ് മെന്ററായ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. നിലവില്‍ ഗംഭീറിന്റെ പരിശീലനത്തിന് കീഴിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. മുന്‍ സീസണുകളിലെ അതേ ടീം തന്നെയാണ് കൊല്‍ക്കത്തയ്ക്ക് ഇത്തവണയുമുള്ളത്. എന്നാല്‍ ഗംഭീര്‍ സ്ഥാനമേറ്റെടുത്തത് മുതല്‍ ടീമില്‍ മാറ്റങ്ങള്‍ ദൃശ്യമാണ്.
 
2012ലും 2014ലും നായകനെന്ന നിലയില്‍ കൊല്‍ക്കത്തയ്ക്ക് കപ്പ് നേടികൊടുത്തയാളാണ് ഗൗതം ഗംഭീര്‍, തിരികെ മെന്ററായി കൊല്‍ക്കത്തയിലേക്ക് എത്തുമ്പോഴും ടീമിനായി 100 ശതമാനമാണ് ഗംഭീര്‍ നല്‍കുന്നത്. ഐപിഎല്ലില്‍ എത്ര ടാലന്റഡായ കളിക്കാര്‍ ടീമിലുണ്ടാവുക എന്നതല്ല പ്രധാനം. എത്ര മികച്ച താരങ്ങളുണ്ടെങ്കിലും ഏറ്റവും ധൈര്യമുള്ള റ്റീമായിരിക്കും വിജയിക്കുക. നിങ്ങള്‍ക്ക് വിജയിക്കണമെങ്കില്‍ നിങ്ങളുടെ അവസാന തുള്ളി ചോര വരെയും അതിനായി പോരാടേണ്ടി വരും. ഗംഭീര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

McGurk : ബോംബല്ല, ആറ്റം ബോംബാണ് അല്ലെങ്കിൽ ഇങ്ങനെയുണ്ടോ ഒരടി, ജേക്ക് ഫ്രേസർ മഗുർക്കിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ