Publish Date: Sun, 01 Jun 2025 (15:56 IST)
Updated Date: Sun, 01 Jun 2025 (15:08 IST)
ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ഇന്ന് കരുത്തരുടെ പോരാട്ടം. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിയോട് പരാജയപ്പെട്ടെത്തുന്ന പഞ്ചാബിന് മുംബൈ ഇന്ത്യന്‍സാണ് എതിരാളികള്‍. സീസണ്‍ മോശമായാണ് തുടങ്ങിയതെങ്കിലും ജസ്പ്രീത് ബുമ്രയും സൂര്യകുമാര്‍ യാദവും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചതോടെ ടൂര്‍ണമെന്റില്‍ മുംബൈയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ജിടിയെ ആവേശകരമായ പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ച മുംബൈ എത്തുമ്പോള്‍ പ്ലേ ഓഫിലെ പ്രകടനങ്ങളുടെ ചരിത്രവും മുംബൈക്ക് അനുകൂലമാണ്.
വലിയ മത്സരങ്ങളില്‍ സമ്മര്‍ദമില്ലാതെ കളിക്കാനുള്ള കഴിവാണ് പ്ലേ ഓഫില്‍ മുംബൈയെ കരുത്തരാക്കുന്നത്. ഇതുവരെ 21 പ്ലേ ഓഫ് മത്സരങ്ങളില്‍ മുംബൈ കളിച്ചപ്പോള്‍ അതില്‍ 14 എണ്ണത്തിലും വിജയിക്കുവാന്‍ മുംബൈയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം
മത്സരത്തിന് മുന്നോടിയായി: മുംബൈയുടെ വമ്പന്‍ പരിചയവും പഞ്ചാബിന്റെ പുതിയ പ്രതീക്ഷയും 5 തവണ മാത്രമാണ് പഞ്ചാബ് പ്ലേ ഓഫില്‍ കളിച്ചിട്ടുള്ളത്. ഇതില്‍ നാലിലും പഞ്ചാബ് പരാജയപ്പെടുകയും ചെയ്തു. പ്ലേ ഓഫിലെ കണക്കുകള്‍ ഇങ്ങനെയെങ്കിലും പരസ്പരം 33 തവണ ഏറ്റുമുട്ടിയപ്പോള്‍ 16 എണ്ണത്തില്‍ വിജയിക്കാന്‍ പഞ്ചാബിന് സാധിച്ചിട്ടുണ്ട്. 17 മത്സരങ്ങളില്‍ മുംബൈ ജയിച്ചു. എന്നാല്‍ നിലവിലെ ഫോമില്‍ പഞ്ചാബിന് മുംബൈയെ പരാജയപ്പെടുത്താനാകും. ഈ സീസണില്‍ തന്നെ പഞ്ചാബ് അത് തെളിയിച്ചിട്ടുള്ളതാണ്.