Select Your Language

Notifications

webdunia
webdunia
webdunia
webdunia

Priyansh Arya: 'സെഞ്ചുറിയൊന്നും എനിക്ക് വേണ്ട, ടീം മുഖ്യം'; അന്ന് 3.8 കോടി ചെലവാക്കിയത് ചുമ്മാതല്ല !

വെറും 37 പന്തുകൾ നേരിട്ട പ്രിയാൻഷ് നാല് ഫോറും ഒൻപത് സിക്‌സും സഹിതം 93 റൺസെടുത്താണ് പുറത്തായത്

Priyansh Arya PBKS, Priyansh Arya, Who is Priyansh Arya, Priyansh Arya Punjab, All things to know about Priyansh Arya, Priyansh Arya Life, Priyansh Arya career, Priyansh Arya Century, പ്രിയാന്‍ഷ് ആര്യ, പഞ്ചാബ് കിങ്‌സ്, ആരാണ് പ്രിയാന്‍ഷ് ആര്യ, പ്രിയാന
Priyansh Arya

Priyansh Arya: ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരാ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ പഞ്ചാബ് കിങ്‌സിനു ഓപ്പണർ പ്രഭ്‌സിമ്രാൻ സിങ്ങിനെ നഷ്ടമായി. സഹഓപ്പണറായ പ്രിയാൻഷ് ആര്യ അതിലൊന്നും പതറിയില്ല. ഒരു വിക്കറ്റ് നഷ്ടമായി ടീം പ്രതിരോധത്തിലായെങ്കിലും പ്രിയാൻഷ് ആര്യ തന്റെ സ്വതസിദ്ധമായ ശൈലിയുടെ ആക്രമണം തുടർന്നു. 
 
വെറും 37 പന്തുകൾ നേരിട്ട പ്രിയാൻഷ് നാല് ഫോറും ഒൻപത് സിക്‌സും സഹിതം 93 റൺസെടുത്താണ് പുറത്തായത്. സ്‌ട്രൈക് റേറ്റ് 251.35 ആണ്. ഏഴ് റൺസ് അകലെയാണ് പ്രിയാൻഷിനു സെഞ്ചുറി നഷ്ടമായത്. തന്റെ സെഞ്ചുറിക്ക് വേണ്ടി കളിക്കാതെ ടീമിന്റെ റൺസ് ഉയർത്തുക മാത്രമാണ് പ്രിയാൻഷ് ലക്ഷ്യമായി കണ്ടത്. ഇതുവരെ അഞ്ച് കളികളിൽ നിന്ന് 248.24 സ്‌ട്രൈക് റേറ്റിൽ 211 റൺസാണ് പ്രിയാൻഷ് ആര്യ നേടിയിരിക്കുന്നത്. 
 
കഴിഞ്ഞ മെഗാ താരലേലത്തിൽ പഞ്ചാബ് കാത്തിരുന്ന് റാഞ്ചിയ യുവതാരമാണ് പ്രിയാൻഷ്. അൺക്യാപ്ഡ് താരമായ പ്രിയാൻഷിനു വേണ്ടി 3.8 കോടി രൂപ പഞ്ചാബ് ചെലവഴിച്ചു. ഡൽഹി പ്രീമിയർ ലീഗിൽ സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസിനായി പത്ത് ഇന്നിങ്സുകളിൽ നിന്ന് 608 റൺസ് അടിച്ചുകൂട്ടിയായിരുന്നു പ്രിയാൻഷിന്റെ വരവ്. നേരത്തെ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ഭാഗമായിരുന്ന പഞ്ചാബിന്റെ ഇപ്പോഴത്തെ പരിശീലകൻ റിക്കി പോണ്ടിങ് ആണ് പ്രിയാൻഷ് ആര്യയെ 'സ്‌കെച്ച്' ചെയ്തത്. ഡൽഹി ക്യാപിറ്റൽസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പ്രിയാൻഷിനായി ലേലത്തിൽ മത്സരിച്ചെങ്കിലും പഞ്ചാബ് വിട്ടുകൊടുത്തില്ല. 
 
ഡൽഹി പ്രീമിയർ ലീഗിൽ നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരെ 50 പന്തിൽ 120 റൺസ് നേടി പ്രിയാൻഷ് ഞെട്ടിച്ചിരുന്നു. ഈ മത്സരത്തിൽ മനാൻ ഭരദ്വാജിന്റെ ഒരോവറിൽ ആറ് സിക്സുകളും താരം പറത്തി. ഇതോടെ ഐപിഎൽ താരലേലത്തിൽ ഡിമാൻഡ് ഉള്ള താരമായി പ്രിയാൻഷ്. 
IFrame
2023-24 സീസണിൽ സയദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയുടെ ടോപ് സ്‌കോറർ പ്രിയാൻഷ് ആയിരുന്നു. ഏഴ് ഇന്നിങ്സുകളിൽ നിന്ന് 31.71 ശരാശരിയും 166.91 സ്ട്രൈക് റേറ്റുമായി 222 റൺസാണ് സമ്പാദ്യം. ഗൗതം ഗംഭീറിന്റെ പഴയ കോച്ചായിരുന്ന സഞ്ജയ് ഭരദ്വാജാണ് പ്രിയാൻഷിന്റെ പരിശീലകൻ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Punjab Kings vs Lucknow Super Giants: പഞ്ചാബിന്റെ വിജയഗാഥ തുടരുന്നു; ലഖ്‌നൗവിനു തോൽവി