Punjab Kings: ജയത്തിനരികെ എത്തിയിട്ടും ! പഞ്ചാബിന്റെ തോല്‍വി വെറും രണ്ട് റണ്‍സിന്
ജയദേവ് ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അതില്‍ 26 റണ്‍സ് പഞ്ചാബ് സ്‌കോര്‍ ചെയ്തു
Publish Date: Wed, 10 Apr 2024 (08:17 IST)
Updated Date: Wed, 10 Apr 2024 (08:19 IST)
Punjab Kings: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന് മൂന്നാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരായ മത്സരത്തില്‍ പഞ്ചാബ് രണ്ട് റണ്‍സിന്റെ തോല്‍വി വഴങ്ങി. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
പഞ്ചാബിന്റെ ബാറ്റിങ് തുടങ്ങിയത് തകര്‍ച്ചയിലൂടെ ആണെങ്കിലും പിന്നീട് മധ്യനിര ഗംഭീര പോരാട്ടം നടത്തി. ഒരു ഘട്ടത്തില്‍ പഞ്ചാബ് ജയിക്കുമെന്ന് വരെ ഉറപ്പായതാണ്. ശശാങ്ക് സിങ് 25 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടി. അശതോശ് ശര്‍മ (15 പന്തില്‍ പുറത്താകാതെ 33), സാം കറാന്‍ (22 പന്തില്‍ 29), സിക്കന്തര്‍ റാസ (22 പന്തില്‍ 28) എന്നിവരും പഞ്ചാബിനായി മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവെച്ചു.
ജയദേവ് ഉനദ്കട്ട് എറിഞ്ഞ അവസാന ഓവറില്‍ 29 റണ്‍സായിരുന്നു പഞ്ചാബിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അതില്‍ 26 റണ്‍സ് പഞ്ചാബ് സ്‌കോര്‍ ചെയ്തു.