Vignesh Puthur: പരിക്ക്, വിഘ്നേഷ് പുത്തൂർ ഐപിഎൽ 2025 സീസണിൽ നിന്നും പുറത്ത്, പകരക്കാരനായി രഘുശർമ

അഭിറാം മനോഹർ
വ്യാഴം, 1 മെയ് 2025 (13:23 IST)
മുംബൈ ഇന്ത്യന്‍സിന്റെ മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂരിന് ഐപിഎല്‍ 2025ലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് വിഘ്‌നേശിനെ മുംബൈ ടീമില്‍ നിന്നും ഒഴിവാക്കിയത്. പകരക്കാരനായി രഘു ശര്‍മയെ ടീമിലുള്‍പ്പെടുത്തിയതായി മുംബൈ ഇന്ത്യന്‍സ് അറിയിച്ചു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ ശ്രദ്ധ നേടിയ വിഘ്‌നേഷിന് പാതിവഴിയില്‍ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്ന നിരാശയിലാണ് ആരാധകര്‍.
 
ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെയും പോണ്ടിച്ചേരിയേയും പ്രതിനിധീകരിച്ചിട്ടുള്ള ബൗളറാണ് രഘു ശര്‍മ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധേയനായ താരം 5 തവണ അഞ്ച് വിക്കറ്റ് നേട്ടവും 3 തവണ പത്ത് വിക്കറ്റ് നേട്ടവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി 9 കളികളില്‍ 14 വിക്കറ്റുകളുമായി തിളങ്ങിയിരുന്നു.
 
 മമുംബൈ ഇന്ത്യന്‍സിനായി 5 മത്സരങ്ങളില്‍ കളിച്ച വിഘ്‌നേശ് 6 വിക്കറ്റുകളാണ് നേടിയത്. അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈക്കെതിരെ 3 വിക്കറ്റുകളുമായി താരം തിളങ്ങിയിരുന്നു. പരിക്കില്‍ നിന്നും മുക്തി നേടുന്നതിനായി മുംബൈയുടെ മെഡിക്കല്‍ എസ് ആന്‍ഡ് സി ടീമിനൊപ്പമാകും വിഘ്‌നേഷ് തുടരുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

2005ല്‍ ഫൈനലിലെത്തി, കളിച്ച ഓരോ മത്സരത്തിനും ലഭിച്ചത് 1000 രൂപ മാത്രം, വനിതാ ക്രിക്കറ്റിന്റെ കഴിഞ്ഞകാലത്തെ പറ്റി മിതാലി രാജ്

അവൻ ഇന്ത്യയുടെ റൺ മെഷീൻ, ടി20യിലെ പ്രധാന താരം, അഭിഷേക് ശർമയെ പുകഴ്ത്തി ജേസൺ ഗില്ലെസ്പി

പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്ക്, ബിഗ് ബാഷിൽ നിന്നും അശ്വിൻ പിന്മാറി

10 പേരായി ചുരുങ്ങിയിട്ടും പാരീസിനെ വീഴ്ത്തി, വിജയവഴിയിൽ അടിതെറ്റാതെ ബയേൺ തേരോട്ടം

ലഹരിക്ക് അടിമ, സീനിയർ ക്രിക്കറ്റ് താരത്തെ ടീമിൽ നിന്നും പുറത്താക്കി സിംബാബ്‌വെ ക്രിക്കറ്റ്, കരാർ പുതുക്കില്ല

അടുത്ത ലേഖനം
Show comments