Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: ഈ സീസണില്‍ സഞ്ജു ഇനി കളിച്ചേക്കില്ല; വൈഭവ് തുടരും

നാല് മത്സരങ്ങള്‍ കൂടിയാണ് ഈ സീസണില്‍ രാജസ്ഥാനു ശേഷിക്കുന്നത്. ഇതില്‍ ഒന്നിലും സഞ്ജുവിനു ഇറങ്ങാന്‍ സാധിക്കില്ല

Sanju Samson, Sanju Samson Injury, Sanju Samson ribs hurt injury, Sanju Samson Rajasthan Royals, Sanju RR, IPL News, Virat Kohli, Rohit Sharma, Cricket News, IPL News, IPL Scorecard, Cricket News in Malayalam, India vs Pakistan, RCB vs MI, RCB vs CSK

രേണുക വേണു

, വ്യാഴം, 1 മെയ് 2025 (10:17 IST)
Sanju Samson: രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ഈ സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളിലും കളിക്കില്ല. പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ സഞ്ജുവിനു നഷ്ടമായിരുന്നു. കുറച്ച് ദിവസങ്ങള്‍ കൂടി താരത്തിനു വിശ്രമം ആവശ്യമാണ്. 
 
നാല് മത്സരങ്ങള്‍ കൂടിയാണ് ഈ സീസണില്‍ രാജസ്ഥാനു ശേഷിക്കുന്നത്. ഇതില്‍ ഒന്നിലും സഞ്ജുവിനു ഇറങ്ങാന്‍ സാധിക്കില്ല. സഞ്ജുവിന്റെ ആരോഗ്യസ്ഥിതി കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ദിവസേനയുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നും രാജസ്ഥാന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി. 
 
സഞ്ജുവിനെ തിരക്കിട്ട് പ്ലേയിങ് ഇലവനില്‍ കൊണ്ടുവരേണ്ട എന്ന നിലപാടിലാണ് രാജസ്ഥാന്‍ മാനേജ്‌മെന്റ്. ഏപ്രില്‍ 16 നു ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിനിടെയാണ് സഞ്ജുവിന്റെ വാരിയെല്ലിനു പരുക്കേറ്റത്. സഞ്ജുവില്ലാതെ കളിച്ച മൂന്ന് മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മാത്രമാണ് രാജസ്ഥാന്‍ ജയിച്ചത്. ബാക്കി രണ്ടിലും തോറ്റു. 
 
സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം വൈഭവ് സൂര്യവന്‍ശി പ്ലേയിങ് ഇലവനില്‍ തുടരും. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ വൈഭവ് സെഞ്ചുറി നേടിയിരുന്നു. പത്ത് കളികളില്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയത്തോടെ ആറ് പോയിന്റുമായി എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. ശേഷിക്കുന്ന നാല് മത്സരങ്ങളും ജയിച്ചാല്‍ പോലും രാജസ്ഥാന്‍ പ്ലേ ഓഫില്‍ കയറാന്‍ സാധ്യത കുറവാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Chennai Super Kings: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി ധോണിയുടെ ചെന്നൈ