Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യൻ ടീമിലിടം കിട്ടിയപ്പോൾ പഴയ രാഹനെ തന്നെ, ഇങ്ങനെ നിറം മാറാനാകുമോ എന്ന് ആരാധകർ

ഇന്ത്യൻ ടീമിലിടം കിട്ടിയപ്പോൾ പഴയ രാഹനെ തന്നെ, ഇങ്ങനെ നിറം മാറാനാകുമോ എന്ന് ആരാധകർ
, വ്യാഴം, 11 മെയ് 2023 (18:04 IST)
ഐപിഎല്ലിലെ പതിനാറാം സീസണിൽ ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രകടനമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സ് താരം അജിങ്ക്യ രഹാനെ നടത്തിയത്. ചാരുതയാർന്ന ഷോട്ടുകളിലൂടെ ഗ്രൗണ്ടിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും ഷോട്ടുകൾ പായിക്കാനും പുതിയ ഷോട്ടുകൾ കണ്ടെത്തി റൺസ് നേടിയെടുക്കാനും രഹാനയ്ക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് രഹാനെ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
 
ഇന്ത്യൻ ടീമിൽ പ്രവേശനം ലഭിക്കുന്നതിന് മുൻപ് 52.25 എന്ന മികച്ച ബാറ്റിംഗ് ശരാശരിയിലും 199 എന്ന സ്ട്രൈക്ക്റേറ്റിലുമാണ് രഹാനെ ബാറ്റ് വീശിയിരുന്നത്. എന്നാൽ ഇന്ത്യൻ ടീമിൽ തെരെഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാഹാനെ വീണ്ടും പഴയ രഹാനെ ആയെന്നാണ് ആരാധകർ പറയുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലേക്ക് വിളിയെത്തിയതിന് ശേഷം 19 എന്ന ബാറ്റിംഗ് ശരാശരിയിലാണ് താരം കളിക്കുന്നത്. സ്ട്ട്രൈക്ക് റേറ്റാകട്ടെ 114ഉം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dhoni: എന്നെയിട്ട് അധികം ഓടിക്കരുത്: ചെന്നൈ താരങ്ങളോട് ധോനി