Rajasthan Royals: പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമായി രാജസ്ഥാന്‍

Rajasthan Royals Eliminated: സീസണിലെ 11 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എട്ടിലും തോറ്റ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്

രേണുക വേണു
വെള്ളി, 2 മെയ് 2025 (07:01 IST)
Rajasthan Royals Eliminated

Rajasthan Royals: ചെന്നൈ സൂപ്പര്‍ കിങ്‌സിനു (Chennai Super Kings) പിന്നാലെ രാജസ്ഥാന്‍ റോയല്‍സും ഐപിഎല്‍ പ്ലേ ഓഫ് (IPL Play Offs) കാണാതെ പുറത്ത്. മുംബൈ ഇന്ത്യന്‍സിനെതിരായ (Mumbai Indians) മത്സരത്തില്‍ 100 റണ്‍സിന്റെ തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് രാജസ്ഥാന്റെ (Rajasthan Royals) പുറത്താകല്‍. 
 
ജയ്പൂരില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സ് നേടിയപ്പോള്‍ ആതിഥേയര്‍ 16.1 ഓവറില്‍ 117 നു ഓള്‍ഔട്ട് ആയി. 27 പന്തില്‍ 30 റണ്‍സ് നേടിയ ജോഫ്ര ആര്‍ച്ചര്‍ മാത്രമാണ് രാജസ്ഥാനു വേണ്ടി ചെറുത്തുനിന്നത്. യശസ്വി ജയ്‌സ്വാള്‍ (13), വൈഭവ് സൂര്യവന്‍ശി (പൂജ്യം), നിതീഷ് റാണ (ഒന്‍പത്), റിയാന്‍ പരാഗ് (16), ധ്രുവ് ജുറല്‍ (11), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. മുംബൈ ഇന്ത്യന്‍സിനായി ട്രെന്റ് ബോള്‍ട്ട് മൂന്നും ജസ്പ്രിത് ബുംറ രണ്ടും വിക്കറ്റുകള്‍ നേടി. 
ഓപ്പണര്‍മാരായ റിയാന്‍ റിക്കല്‍ട്ടണ്‍ (38 പന്തില്‍ 61), രോഹിത് ശര്‍മ (36 പന്തില്‍ 53) എന്നിവര്‍ മുംബൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. റിക്കല്‍ട്ടണ്‍ ആണ് കളിയിലെ താരം. സൂര്യകുമാര്‍ യാദവ് (23 പന്തില്‍ 48), ഹാര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 48) എന്നിവര്‍ പുറത്താകാതെ നിന്നു. 

Rajasthan Royals
 
സീസണിലെ 11 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എട്ടിലും തോറ്റ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാലും ഇനി രാജസ്ഥാനു പ്ലേ ഓഫില്‍ കയറാന്‍ സാധിക്കില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകകപ്പ് മുന്നിൽ, അവസാന വട്ട അഴിച്ചുപണിയുമായി ന്യൂസിലൻഡ്, വെടിക്കട്ട് താരം ടീമിനൊപ്പം ചേർന്നു

ഫെർമിൻ ലോപ്പസ് ബാഴ്സലോണയിൽ 'തുടരും'. കരാർ 2031 വരെ നീട്ടി

വനിതാ പ്രീമിയര്‍ ലീഗിലെ ആദ്യ സെഞ്ചുറി പിറന്നു, സ്‌കിവര്‍ ബ്രണ്ടിന്റെ ചിറകിലേറി മുംബൈയ്ക്ക് നിര്‍ണായക വിജയം

ബഹിഷ്കരിക്കാനാണോ തീരുമാനം, പാകിസ്ഥാൻ വിട്ടുനിന്നാൽ ബംഗ്ലാദേശിനെ തിരിച്ചുവിളിക്കും, ബുദ്ധിക്ക് കളിച്ച് ഐസിസി

സെൻസിബിളല്ലാത്ത സഞ്ജുവിന് ഇനി അവസരം നൽകരുത്, ഇഷാൻ അപകടകാരി, ഇന്ത്യൻ ഓപ്പണറാകണം

അടുത്ത ലേഖനം
Show comments