Rajasthan Royals: ഏഴാം ജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍; മുംബൈയുടെ നില പരുങ്ങലില്‍
ഈ സീസണില്‍ ആറ് മത്സരങ്ങള്‍ കൂടി രാജസ്ഥാന് ശേഷിക്കുന്നുണ്ട്
Publish Date: Tue, 23 Apr 2024 (09:52 IST)
Updated Date: Tue, 23 Apr 2024 (09:56 IST)
Rajasthan Royals: ഐപിഎല്‍ പ്ലേ ഓഫിലേക്ക് കൂടുതല്‍ അടുത്ത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഏഴ് ജയവും ഒരു തോല്‍വിയുമുള്ള രാജസ്ഥാന് 14 പോയിന്റുണ്ട്. +0.698 നെറ്റ് റണ്‍റേറ്റോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍ ഇപ്പോള്‍.
ഈ സീസണില്‍ ആറ് മത്സരങ്ങള്‍ കൂടി രാജസ്ഥാന് ശേഷിക്കുന്നുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മാത്രമാണ് രാജസ്ഥാന്‍ ഈ സീസണില്‍ തോല്‍വി വഴങ്ങിയിരിക്കുന്നത്. ലഖ്‌നൗ, ഹൈദരബാദ്, ഡല്‍ഹി, ചെന്നൈ, പഞ്ചാബ്, കൊല്‍ക്കത്ത എന്നിവര്‍ക്കെതിരെയാണ് രാജസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍.
അതേസമയം ഇന്നലെ രാജസ്ഥാനോട് ഒന്‍പത് വിക്കറ്റിനു തോറ്റ മുംബൈ ഇന്ത്യന്‍സിന്റെ നില പരുങ്ങലിലാണ്. എട്ട് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് ജയവും അഞ്ച് തോല്‍വിയും സഹിതം ആറ് പോയിന്റുമായി ഏഴാം സ്ഥാനത്താണ് മുംബൈ. ആറ് മത്സരങ്ങള്‍ കൂടി മുംബൈക്ക് ശേഷിക്കുന്നുണ്ട്.