Select Your Language

Notifications

webdunia
webdunia
webdunia
webdunia

മത്സരം എന്നോട് മാത്രമാണ്, കിഷനോട് ബഹുമാനം മാത്രം, ആരോടും മത്സരിക്കാനില്ല: സഞ്ജു സാംസൺ

sanju batting

അഭിറാം മനോഹർ

, തിങ്കള്‍, 22 ഏപ്രില്‍ 2024 (18:49 IST)
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇന്ന് ഏറ്റുമുട്ടാനിരിക്കെ മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനുമായി തനിക്ക് മത്സരമില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ്‍. ഇഷനോട് ബഹുമാനം മാത്രമെയുള്ളുവെന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെ സഞ്ജു പറഞ്ഞു.
 
ഇഷാനോട് എനിക്ക് ബഹുമാനം മാത്രമെയുള്ളു. ഇഷാന്‍ മികച്ച കീപ്പറും ബാറ്ററും ഫീല്‍ഡറുമാണ്. എനിക്ക് എന്റേതായ കരുത്തും ദൗര്‍ബല്യങ്ങളുമുണ്ട്. അതിനാല്‍ തന്നെ ആരോടും മത്സരിക്കാനില്ല. രാജ്യത്തിനായി കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും എന്നോട് തന്നെയാണ് എന്റെ മത്സരം. ഒരു ടീമിലെ 2 കളിക്കാര്‍ തമ്മില്‍ പരസ്പരം മത്സരിക്കുന്നത് ആരോഗ്യപരമായ സമീപനമല്ലെന്നും സഞ്ജു പറഞ്ഞു.ഐപിഎല്ലിന് പിന്നാലെ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം ലോകകപ്പ് ടീമിലേക്ക് വാതില്‍ തുറക്കുമെന്നാണ് കരുതുന്നത്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനായി സഞ്ജുവിനൊപ്പം റിഷഭ് പന്ത്. ഇഷാന്‍ കിഷന്‍,കെ എല്‍ രാഹുല്‍,ജിതേഷ് ശര്‍മ എന്നിവരാണ് നിലവില്‍ മത്സരരംഗത്തുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

RCB: ആർസിബിയുടെ വഴികളടഞ്ഞു, കോലിയ്ക്ക് ഈ സാലയും കപ്പില്ലാതെ മടങ്ങാം