Webdunia - Bharat's app for daily news and videos

Install App

അപ്‌സ്‌റ്റോക്‌സിന് മനസ്സിലായി,ചില ആരാധകര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല: ചെന്നൈ ആരാധകര്‍ക്ക് നേരെ ഒളിയമ്പുമായി ജഡേജ

Webdunia
ബുധന്‍, 24 മെയ് 2023 (12:42 IST)
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടും ആരാധകരില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നതില്‍ ചെന്നൈ താരം രവീന്ദ്ര ജഡേജ അസ്വസ്ഥനെന്ന് റിപ്പോര്‍ട്ട്. ഇന്നലെ ഗുജറാത്തിനെതിരായ ക്വാളിഫയിംഗ് മാച്ചില്‍ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും ജഡേജ തിളങ്ങിയിരുന്നു. മത്സരത്തിലെ പ്രകടനത്തിന് അപ്‌സ്‌റ്റോക്‌സ് മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ പുരസ്‌കാരവും ജഡേജയ്ക്കായിരുന്നു. പുരസ്‌കാരം സ്വന്തമാക്കിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജഡേജ ചെന്നൈ ആരാധകര്‍ക്ക് നേരെ പരോക്ഷ വിമര്‍ശനവുമായെത്തിയത്.
 
ഇന്നലത്തെ മത്സരത്തില്‍ ജഡേജ 16 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായതിന് പിന്നാലെ താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഒരു കൂട്ടം ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ട് കൊടുത്ത് 2 നിര്‍ണായക വിക്കറ്റുകള്‍ സ്വന്തമാക്കി ജഡേജ ബൗളിങ്ങിലും തിളങ്ങി. ഇതോടെ മത്സരത്തിലെ പുരസ്‌കാരം വാങ്ങുന്ന ചിത്രത്തിനൊപ്പം അപ്‌സ്‌റ്റോക്‌സിന് മനസിലായി പക്ഷേ ചില ആരാധകര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ല എന്നായിരുന്നു ജഡേജ കുറിച്ചത്.
ചെന്നൈയുടെ ഒരു വിഭാഗം ആരാധകരെയാണ് താരം ലക്ഷ്യമിട്ടതെങ്കിലും ടീമിനകത്തും ജഡേജ സംതൃപ്തനല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ ജഡേജയും ധോനിയും തമ്മില്‍ വാക് തര്‍ക്കമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Aiden Markram: 'ഈ ചെക്കന്‍ കൊള്ളാം' കോലി ഏഴ് വര്‍ഷം മുന്‍പ് പ്രവചിച്ചു; ഇന്ന് ഓസീസിന്റെ അന്ധകന്‍ !

Temba Bavuma: സഹിച്ചത് ചില്ലറ വേദനയല്ല, എന്നിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല; സംവരണ നായകനില്‍ നിന്ന് ഹീറോയിലേക്ക് !

South Africa World Test Champions: 'ലോര്‍ഡ്‌സില്‍ അത്ഭുതാഫ്രിക്ക'; 27 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു

Mitchell Starc vs Sachin Tendulkar: ഐസിസി ഫൈനലുകളില്‍ സച്ചിനേക്കാള്‍ അധികം റണ്‍സ്; സ്റ്റാര്‍ക്ക് വെറുമൊരു 'ബൗളറല്ല'

69 റൺസ് അകലെ ചരിത്രനേട്ടം, ലോർഡ്സിൽ 250 മറികടന്ന് ജയിച്ചിട്ടുള്ളത് 2 തവണ മാത്രം, ചോക്ക് ചെയ്യുമോ സൗത്താഫ്രിക്ക

അടുത്ത ലേഖനം
Show comments