RCB Captain Live Updates: രജതരേഖയിൽ എഴുതിച്ചേർത്തു, ആർസിബിയുടെ പുതിയ നായകനായി രജത് പാട്ടീധാർ

വിരാട് കോലി വീണ്ടും നായകസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

രേണുക വേണു
വ്യാഴം, 13 ഫെബ്രുവരി 2025 (09:41 IST)
Rajat patidar, RCB

Royal Challengers Bengaluru

RCB Captain Live Updates: ഐപിഎല്‍ 2025 സീസണിലേക്കുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീം നായകനെ  പ്രഖ്യാപിച്ചു. രാവിലെ 11.30 നാണ് ആര്‍സിബി മാനേജ്‌മെന്റ് നായകനെ പ്രഖ്യാപിക്കുകയെന്നാണ് പറഞ്ഞിരുന്നതെങ്കിലും 11:45 ഓടെയാണ് ആർസിബി പ്രഖ്യാപനം നടത്തിയത്. 
 
വിരാട് കോലി വീണ്ടും നായകസ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ യുവതാരവും ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലും തുടരുന്ന രജത് പട്ടീദാറിനാണ് ആർസിബി അവസരം നൽകിയത്.  സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ ഫൈനലില്‍ എത്തിച്ചതില്‍ നായകന്‍ കൂടിയായ പട്ടീദാറിന്റെ പങ്ക് വളരെ വലുതായിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ രണ്ടാമന്‍ കൂടിയായിരുന്നു പട്ടീദാര്‍. ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയുടെ പേരും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ആര്‍സിബി പരിഗണിച്ചിരുന്നു. 
 
ആര്‍സിബി ടീം: വിരാട് കോലി, രജത് പട്ടീദാര്‍, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ദേവ്ദത്ത് പടിക്കല്‍, സ്വസ്തിക് ച്ഛിക്കാര, ലിയാം ലിവിങ്സ്റ്റണ്‍, ക്രുണാല്‍ പാണ്ഡ്യ, സ്വപ്‌നില്‍ സിങ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേക്കബ് ബെതേല്‍, മനോജ് ബന്‍ഡാഗെ, ജോഷ് ഹെയ്‌സല്‍വുഡ്, റാഷിക് ദാര്‍, സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര, ലുങ്കി എന്‍ഗിഡി, അഭിനന്ദന്‍ സിങ്, മോഹിത് രതീ, യാഷ് ദയാല്‍ 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

RCB vs PBKS : തോറ്റാൽ പഞ്ചാബ് പുറത്ത്, ജയിച്ചാൽ ചെന്നൈ: ഐപിഎല്ലിൽ ഇന്ന് നിർണായകദിനം

KKR vs GT : പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയും കാത്തിരിക്കണം, ഗുജറാത്തിന് ചെക്ക് വെച്ച് കൊൽക്കത്ത

ഹാർദ്ദിക്കിനെ മാറ്റു, അടുത്ത സീസൺ മുതൽ ബുമ്ര നായകനാകട്ടെ, തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

Vaibhav Sooryavanshi :തിരക്ക് വേണ്ട, വൈഭവിനെ കൃത്യമായി ഗ്രൂം ചെയ്യും, സീനിയർ ടീമിൽ വിളി വൈകുന്നതിൽ കാരണമുണ്ട്

Chennai Super Kings: എന്തായാലും പുറത്തായി, പോകുന്നതിനൊപ്പം ചെന്നൈയ്ക്ക് എട്ടിന്റെ പണി; ലഖ്‌നൗവിനു ആശ്വാസജയം

അടുത്ത ലേഖനം
Show comments