Royal Challengers Bengaluru: ആര്‍സിബി നായകസ്ഥാനത്തേക്ക് കോലി ഇല്ല; സര്‍പ്രൈസ് എന്‍ട്രി !
2022 ല്‍ ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലി ഈ സീസണില്‍ മാത്രം നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നത്
Royal Challengers Bengaluru: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നായകസ്ഥാനത്തേക്ക് രജത് പട്ടീദാറിനെ പരിഗണിക്കുന്നു. വിരാട് കോലി നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പട്ടീദാറിന്റെ വരവോടെ അതിനുള്ള സാധ്യത മങ്ങി. മറ്റൊരു സാധ്യതയും ഇല്ലെങ്കില്‍ മാത്രം ഈ സീസണില്‍ ക്യാപ്റ്റന്‍സി ഉത്തരവാദിത്തം ഏറ്റെടുക്കാമെന്നാണ് കോലി ഫ്രാഞ്ചൈസിയെ അറിയിച്ചിരുന്നത്.
സയദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനെ നയിക്കുന്നത് പട്ടീദാര്‍ ആണ്. പട്ടീദാര്‍ നയിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും മധ്യപ്രദേശ് ജയിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ നേതൃമികവ് പരിഗണിച്ചാണ് ബെംഗളൂരു ഫ്രാഞ്ചൈസി പട്ടീദാറിനെ നായകസ്ഥാനത്തേക്ക് ആലോചിക്കുന്നത്. വിരാട് കോലിയുടെ പിന്തുണയും താരത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മാത്രമല്ല സയദ് മുഷ്താഖ് അലി ട്രോഫിയില്‍ ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് പട്ടീദാര്‍ നടത്തുന്നത്. 78, 62, 62, 4, 36 എന്നിങ്ങനെയാണ് താരത്തിന്റെ അവസാന അഞ്ച് ഇന്നിങ്‌സുകള്‍. ആര്‍സിബിക്കു വേണ്ടി മൂന്നാം നമ്പറില്‍ താരം ബാറ്റ് ചെയ്യാനെത്തും. 11 കോടിക്കാണ് ആര്‍സിബി ഇത്തവണ രജത് പട്ടീദാറിനെ നിലനിര്‍ത്തിയത്.
2022 ല്‍ ആര്‍സിബി നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലി ഈ സീസണില്‍ മാത്രം നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നത്.